ശാസ്ത്രത്തെ വീണ്ടും ഞെട്ടിച്ചു കൊണ്ട് വിശുദ്ധ ജാനിയൂരിസിന്റെ തിരുശേഷിപ്പായി സൂക്ഷിച്ചിരിക്കുന്ന രക്തം ദ്രാവകമായി.വിശുദ്ധന്റെ തിരുനാൾ ദിവസമായ സെപ്തംബർ 19 ന് വിശുദ്ധ കുർബാന മധ്യേയാണ് അത്ഭുതം ആവർത്തിക്കപ്പെട്ടത്.
നേപ്പൾസ് ആർച്ച് ബിഷപ് ഡൊമെൻഷ്യോ ബാറ്റ്ഗ്ലിയ മുഖ്യകാർമ്മികനായിരുന്നു. ക്രിസ്തു ചിന്തിയ രക്തത്താൽ നാം എല്ലാവരും ഐക്യപ്പെട്ടിരിക്കുന്നുവെന്നതിന്റെ അർത്ഥമാണ് ഇതെന്നും എല്ലാ രക്തസാക്ഷികളും എവിടെയും എല്ലാ സ്ഥലത്തും ജീവിക്കുന്ന സാക്ഷ്യങ്ങളാണെന്നും സ്നേഹം മാത്രമാണ് എവിടെയും വിജയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രണ്ടായിരത്തോളം ആളുകൾ തിരുനാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു. ഡയോക്ലീഷൻ ചക്രവർത്തിയുടെ കാലത്ത് രക്തസാക്ഷിത്വം വരിച്ച വിശുദ്ധനാണ് ജാനിയൂരിസ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group