വയനാട്: എറണാകുളം സെന്റ് മേരീസ് ബസ്സിലിക്കയില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങളുടെ പേരില്‍ ക്രിസ്തുമസ് രാത്രിയില്‍ വി.കുര്‍ബ്ബാന മദ്ധ്യ മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ വിശ്വാസി സമൂഹത്തോട് മാപ്പ് പറഞ്ഞതിനെ തല്‍പരകക്ഷികള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നതില്‍ വിശദീകരണവുമായി മാനന്തവാടി രൂപത പി ആര്‍ ഓ ഫാ .ജോസ് കൊച്ചറക്കലിന്റെ വാര്‍ത്താക്കുറിപ്പ്.
ദൈവജനത്തിന് ഇടര്‍ച്ച ഉണ്ടാക്കുന്ന വിധത്തില്‍ പെരുമാറുകയും തികച്ചും ധിക്കാരപൂര്‍വ്വം സഭാസിനഡിനേയും പരിശുദ്ധ സിംഹാസന ത്തിന്റെ നിര്‍ദ്ദേശങ്ങളേയും അവഗണിക്കുകയും ചെയ്യുന്ന വൈദികര്‍ സഭാ നേതൃത്വത്തിന്റെ ഭാഗമായതിനാല്‍ തന്നെ തങ്ങളുടെ പരിപാലനത്തിന് ഏല്‍പ്പിക്കപ്പെട്ടിരിക്കുന്ന ദൈവജനത്തോടും ദൈവസമക്ഷം തന്നെയും മാപ്പ് ചോദിക്കാന്‍ കടപ്പെട്ടിരിക്കുന്നു. ഈ യാഥാര്‍ഥ്യം മനസ്സിലാക്കി പൗരോഹിത്യ കൂട്ടായ്മയില്‍ ദൈവജനത്തോട് മാപ്പു ചോദിച്ച മാനന്തവാടി രൂപതാധ്യക്ഷന്റെ തികച്ചും ആര്‍ജ്ജവം നിറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ച് ഏതെങ്കിലുമൊരു വ്യക്തിയേയോ ഏതാനും വ്യക്തികളേയോ ആക്രമിക്കാന്‍ ഉപയോഗിക്കുന്നത് തികച്ചും അപലപനീയമാണെന്ന് വാര്‍ത്താകുറിപ്പിലൂടെ മാനന്തവാടി രൂപത പി ആർ ഓ അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group