മാനന്തവാടി : ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപതയുടെയും കല്ലോടി ഇടവകയുടെയും വയനാട് മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സി.എം.എൽ
റെഡ്- റെഡി ററു ഡൊണേറ്റ് (CML ReD-Ready to Donate) എന്ന പേരിൽ നടത്തുന്ന രൂപതാ തല രക്തദാന ക്യാമ്പയിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ശ്രീ. സംഷാദ് മരക്കാർ രക്തം ദാനം ചെയ്തു കൊണ്ട് നിർവ്വഹിച്ചു. കോവിഡ്- 19 പടർന്ന പിടിക്കുന്ന സാഹചര്യത്തിൽ രക്തം ദാനം ചെയ്യാൻ ആയിരത്തിലധികം പ്രവർത്തകർ തയ്യാറായിക്കഴിഞ്ഞു എന്നുള്ളത് അഭിനന്ദനാർഹമാണെന്നും ഈ പ്രത്യേക സാഹചര്യത്തിൽ രക്തം ദാനം ചെയ്യുന്നത് പോലെ തന്നെ മറ്റു വിഭവങ്ങളും ദാനം ചെയ്യുന്ന ശീലത്തിലേക്ക് വളർന്നു വരണമെന്നും പാവപ്പെട്ടവരെ സഹായിക്കാനുള്ള സന്മനസ്സ് എല്ലാവർക്കും ഉണ്ടാകണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സൂചിപ്പിച്ചു. രക്തം ദാനം ചെയ്യുന്നതിന് രൂപതയുടെ വിവിധ ഭാഗങ്ങളായ വയനാട് ,ചുങ്കക്കുന്ന്, നീലഗിരി ,നിലമ്പൂർ പ്രദേശങ്ങളിലും മേഖല കേന്ദ്രങ്ങളിലും തിരഞ്ഞെടുക്കുന്ന ഇടവകകളിലും വേണ്ട ക്രമീകരണങ്ങൾ രൂപത സമിതി ചെയ്യുന്നതാണ്. ഇതിന്റെ മുന്നോടിയായി കല്ലോടി ഇടവകയിൽ വച്ച് സി.എം എൽ,
കെ.സി.വൈ.എം സംഘടനകളുടെ നേതൃത്വത്തിൽ നടന്ന രക്തദാന ക്യാമ്പിന് രൂപത ഡയറക്ടർ ഫാ.ഷിജു ഐക്കരക്കാനയിൽ , പ്രസിഡന്റ് രഞ്ചിത്ത് മുതുപ്ലാക്കൽ, കല്ലോടി ഫൊറോന പള്ളി വികാരി ഫാ.ബിജു മാവറ, ഫാ നിധിൻ ആലക്കതടത്തിൽ, സജീഷ് എടത്തട്ടേൽ, ബിനിഷ് തുമ്പിയാംകുഴിയിൽ,ഷെബിൻ, ജോണ് സ്റ്റൈൻ, സി.ഡാരിയ എഫ്. സി. സി എന്നിവർ നേതൃത്വം നൽകി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group