ദൗത്യ ബോധമുള്ള നേതൃത്വം കൂട്ടായ്മയെ ബലപ്പെടുത്തുന്ന കണ്ണിയാണ് : മാർ ജോസ് പുളിക്കൽ

കൂട്ടായ്മയെ ബലപ്പെടുത്തുന്നത് ദൗത്യ ബോധമുള്ള നേതൃത്വമാണെന്ന് ഉദ്ബോധിപ്പിച്ച് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ.

കാഞ്ഞിരപ്പള്ളി രൂപതാദിനത്തോടനുബന്ധിച്ച് എരുമേലി അസംപ്ഷൻ ഫൊറോന പള്ളി ഹാളിൽ നടത്തപ്പെട്ട നേതൃസംഗമത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ദൈവമാണ് വിളിച്ച് നിയോഗിച്ച് ഉത്തരവാദിത്വങ്ങൾ ഏൽപിച്ചിരിക്കുന്നതെന്ന ബോധ്യം നമ്മുടെ ദൗത്യം ഉത്തരവാദിത്വത്തോടെ നിർവഹിക്കുന്നതിന് ശക്തിപ്പെടുത്തുമെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.

എരുമേലി ഫൊറോനയിലെ ഇടവകകളിൽ നിന്നുമുള്ള പാരീഷ് കൗൺസിൽ അംഗങ്ങളും കുടുംബക്കൂട്ടായ്മ ലീഡേഴ്സു‌ം പങ്കെടുത്ത സംഗമം രാവിലെ 9 മണിക്ക് രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അർപ്പിച്ച പരിശുദ്ധ കുർബാനയോടെയാണ് ആരംഭിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group