സുവിശേഷം പ്രഘോഷിക്കുകയാണ് സഭയുടെ ആത്യന്തികമായ ലക്ഷ്യം എന്നും ഈ ദൗത്യം ഈശോമിശിഹാ സഭയെ ഭരമേല്പിച്ചിട്ടുള്ളതാണെന്നും, സിനഡൽ സഭയെന്നാൽ ഈ ദൗത്യം നിർവഹിക്കുന്ന ഒന്നാണെന്നും സിനഡിന്റെ സംഘാടക സമിതിയംഗം കർദിനാൾ ജീൻ-ക്ലോദ് ഹൊള്ളെറിക്ക്.
സഭയിൽ നിലവിൽ വരേണ്ട സിനഡൽ സ്വഭാവം ഓരോ സഭാംഗത്തിന്റെയും സജീവ ഇടപെടൽ ആവശ്യപ്പെടുന്നുണ്ട്. ഓരോ വ്യത്യസ്ത സംഗീതോപകരണവും സമഞ്ജസമായി വാദനം ചെയ്യുമ്പോൾ ഇമ്പകരമായ സംഗീതം ഉണ്ടാകുന്നതു പോലെയാണത്. വിനയപൂർവമായിരിക്കണം ഓരോ ഇടപെടലും. സുവിശേഷ പ്രഘോഷണം സകല ജനങ്ങൾക്കുമുള്ള ശുശ്രൂഷയായി മാറണമെന്നും ലക്സംബർഗ് ആർച്ച്ബിഷപ് കൂടിയായ കർദിനാൾ പറഞ്ഞു.
ഏഷ്യയിലെ സഭയിൽ സിനഡാത്മകത ശക്തിപ്പെടുത്താനായി വരുത്തേണ്ട ഘടനാപരമായ മാറ്റങ്ങളെക്കുറിച്ച് സമാപനദിവസമായ ഇന്നലെ ചർച്ചകൾ നടന്നു.
സിനഡിന്റെ സെക്രട്ടറി കർദിനാൾ ഗ്രെക്ക് ഏഷ്യൻ പ്ലീനറി സമ്മേളനം ഫലപ്രദമായിരുന്നെന്നും അവരുടെ സംഭാവനകൾ അംഗീകരിക്കപ്പെടുമെന്നും പറഞ്ഞു.സമാപനദിനത്തിലെ വിശുദ്ധ കുർബാനയ്ക്ക് മ്യാൻമറിലെ യാങ്ങോൺ ആർച്ച്ബിഷപ് കർദിനാൾ ചാൾസ് മാവുങ്ബോ പ്രധാന കാർമികനും കർദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കം നാലു മെത്രാന്മാർ സഹകാർമികരുമായിരുന്നു. ടോക്ക്യോ ആർച്ച്ബിഷപ് താർസീസിയോ ഇസാവോ കിക്കുച്ചി പ്ലീനറി സമ്മേളനത്തിന്റെ പ്രവർത്തകർക്കെല്ലാം നന്ദി പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group