സ​ഭ​യു​ടെ പ്രേ​ഷി​ത​ദൗ​ത്യം കുടുംബങ്ങളിൽ പ്ര​​കാ​​ശി​​ത​​മാ​​ക്കണം: മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം…

കോട്ടയം : സ​​ഭ​​യു​​ടെ പ്രേ​​ഷി​​ത​​ദൗ​​ത്യം കുടുംബങ്ങളിൽ പ്ര​​കാ​​ശി​​ത​​മാ​​ക്കുവാൻ ആഹ്വാനം നൽകി ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം.ചെ​​റു​​പു​​ഷ്പ മി​​ഷ​​ന്‍​ലീ​​ഗ് പ്ലാ​​റ്റി​​നം ജൂ​​ബി​​ലി വി​​ളം​​ബ​​രം ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത് സ​​ന്ദേ​​ശം ന​​ല്‍​കു​​ക​​യാ​​യി​​രു​​ന്നു അദ്ദേഹം.കാ​​ല​​ഘ​​ട്ട​​ത്തി​​ന്‍റെ പ്ര​​ത്യേ​​ക​​ത​​ക​​ള്‍ മ​​ന​​സി​​ലാ​​ക്കി പൂ​​ര്‍​വ​​പി​​താ​​ക്ക​​ന്മാ​​ര്‍ വി​​ഭാ​​വ​​നം ചെ​​യ്ത മാ​​ര്‍​ഗ​​ത്തി​​ലൂ​​ടെ മി​​ഷ​​ന്‍​ലീ​​ഗി​​ന്‍റെ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍
ഊ​​ര്‍​ജി​​ത​​മാ​​ക്ക​​ണ​​മെ​​ന്നും അദ്ദേഹം പറഞ്ഞു.ഭ​​ര​​ണ​​ങ്ങാ​​നം അ​​ല്‍​ഫോ​​ന്‍​സാ ദേ​​വാ​​ല​​യ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ കോ​​വി​​ഡ് പ്രോ​​ട്ടോ​​ക്കോ​​ള്‍ പാ​​ലി​​ച്ച് പ്രാ​​തി​​നി​​ധ്യ സ്വ​​ഭാ​​വ​​ത്തോ​​ടെ ന​​ട​​ത്തി​​യ ജൂബി​​ലിവി​​ളം​​ബ​​ര സ​​മ്മേ​​ള​​ന​​ത്തി​​ല്‍ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ബേ​​ബി പ്ലാ​​ശേ​​രി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജൂ​​ബി​​ലിവ​​ര്‍​ഷ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു ന​​ട​​ത്തു​​ന്ന 75 ല​​ക്ഷം സു​​കൃ​​ത​​ജ​​പ പ്ര​​ഖ്യാ​​പ​​നം വി​​ജ​​യ​​പു​​രം രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍. ജ​​സ്റ്റി​​ന്‍ മ​​ഠ​​ത്തി​​പ്പ​​റ​​മ്പി​​ല്‍ ന​​ട​​ത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group