മി​ഷ​ന​റി​മാ​ർ ക്രി​സ്തു​വി​ന് സാ​ക്ഷി​ക​ളാ​കാ​ൻ വി​ളി​ക്ക​പ്പെ​ട്ട​വ​രാ​ണ് : മാർ ജോർജ് ആലഞ്ചേരി

മി​ഷ​ന​റി​മാ​ർ ക്രി​സ്തു​വി​ന് സാ​ക്ഷി​ക​ളാ​കാ​ൻ വിളിക്കപ്പെട്ടവരാണെന്നും യ​ഥാ​ർ​ത്ഥ മി​ഷ​ന​റി​യു​ടെ ദൗ​ത്യം മ​നഃ​പ​രി​വ​ർ​ത്ത​നം ആ​ണെ​ന്നും ഉദ്ബോധിപ്പിച്ച് സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി.

ആ​രം​ഭ കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ ദ​രി​ദ്ര​രും അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​വ​രു​മാ​യ​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​യി നി​ന്ന മി​ഷ​ന​റി​മാ​ർ പി​ന്നീ​ടു സം​സ്കാ​രി​ക മൂ​ല്യ​ങ്ങ​ളെ കൈ​വി​ടാ​തെ സ​ഭ​യു​ടെ മി​ഷ​ൻ പ്ര​വ​ർ​ത്ത​നം വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ തു​ട​ർ​ന്നു​വെ​ന്ന​തും ക​ർ​ദി​നാ​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

റൂ​ഹാ​ല​യ തി​യോ​ള​ജി മേ​ജ​ർ സെ​മി​നാ​രി പ്രേ​ഷി​തോ​ന്മു​ഖ​മാ​യ ദൈ​വ​ശാ​സ്ത്ര​ പ​രി​ശീ​ല​നം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സം​ഘ​ടി​പ്പി​ച്ച അ​ഖി​ലേ​ന്ത്യാ സിം​പോ​സി​യ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മാ​ർ ആ​ല​ഞ്ചേ​രി. ഓ​ൺ​ലൈ​നാ​യി ന​ട​ത്തി​യ അ​ഞ്ചു​ ദി​വ​സ​ത്തെ സ​മ്മേ​ള​നം ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

സെ​ന്‍റ് തോ​മ​സ് മി​ഷ​ന​റി സൊ​സൈ​റ്റി​യു​ടെ കീ​ഴി​ൽ ഉ​ജ്ജൈ​നി​ൽ ഉ​ള്ള റൂ​ഹാ​ല​യ സെ​മി​നാ​രി​യു​ടെ ദൈ​വ​ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ന്‍റെ ര​ജ​ത​ ജൂബി​ലി​യു​ടെ ഭാ​ഗ​മാ​യാ​ണ് സിം​പോ​സി​യം സം​ഘ​ടി​പ്പി​ച്ച​ത്. റ​വ. ഡോ . ​ജോ​സ് പാ​ല​ക്കീ​ൽ ആ​യി​രു​ന്നു മു​ഖ്യ സം​ഘാ​ട​ക​ൻ. ഇ​ന്ത്യ​യി​ലെ വി​വി​ധ മേ​ജ​ർ സെ​മി​നാ​രി​ക​ളി​ൽ നി​ന്നു​ള്ള ഇ​രു​പ​ത് ബൈ​ബി​ൾ പ​ണ്ഡി​ത​രും ദൈ​വ​ശാ​സ്ത്ര​ജ്ഞ​രും പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. സെ​മി​നാ​രി​ക​ളി​ലെ വൈ​ദി​ക​ പ​രി​ശീ​ല​നം കാ​ലാ​നു​സൃ​ത​മാ​ക്കാ​നു​ള്ള വി​വി​ധ ആ​ശ​യ​ങ്ങ​ളും പ​ദ്ധ​തി​ക​ളും ച​ർ​ച്ച ചെ​യ്തു.

ഉ​ജ്ജൈ​ൻ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​ട​ക്കേ​ൽ, സാ​ഗ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജെ​യിം​സ് അ​ത്തി​ക്ക​ളം, ഇ​ൻ​ഡോ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ചാ​ക്കോ തോ​ട്ടു​മാ​രി​ക്ക​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group