വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള മിഷനറീസ് ഓഫ് ചാരിറ്റിയുടെ രജിസ്ട്രേഷൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതുക്കി നൽകിയാതായി മിഷനറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയർ ജനറൽ ആയി ചുമതലയേറ്റെടുത്ത സിസ്റ്റർ മേരി ജോസഫ് അറിയിച്ചു.
നിയമങ്ങളും ചട്ടങ്ങളും നല്ലതിനു വേണ്ടിത്തന്നെയുള്ളതാണ്. ലൈസൻസ് സംബന്ധിച്ച സാങ്കേതിക വിഷയങ്ങൾ പരിഹരിക്കപ്പെട്ടു എന്നും സിസ്റ്റർ അറിയിച്ചു.
കഴിഞ്ഞ വർഷം ഡിസംബറിൽ മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ്സിആർഎ രജിസ്ട്രേഷൻ കേന്ദ്രം റദ്ദാക്കിയത് വലിയ വിവാദങ്ങൾക്കു വഴിവച്ചിരുന്നു. ബുദ്ധിമുട്ടുകൾ നേരിടുമ്പോപോഴെല്ലാം പ്രാർഥനയിലൂടെയാണ് പരിഹാരം തേടുന്നത്. രജിസ്ട്രേഷൻ കാര്യത്തിൽ തടസം നേരിട്ടപ്പോഴും സന്യാസിനീ സമൂഹം ഒന്നടങ്കം പ്രാർഥനയോടെ പരിഹാരത്തിനായി കാത്തിരുന്നു എന്നും സിസ്റ്റർ മേരി ജോസഫ് പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group