ഭാരതത്തിന്റെ നന്മ ലോകത്തെ അറിയിച്ചത് മിഷനറിമാരാണെന്ന് കൊല്ലം രൂപത ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി.
ചാരുംമൂട് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ അപ്പസ്തോല രാജ്ഞിയുടെ പ്രേഷിത സഭാസമൂഹത്തിന്റെ ശതാബ്ദി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. വർഗീയതയ്ക്കും മതങ്ങൾക്കും അതീതമായി സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സ്പർശം നൽകാൻ വന്നവരായിരുന്നു ക്രിസ്ത്യൻ മിഷണറിമാർ. മിഷനറി തീക്ഷണത എന്നത്, ക്രിസ്തുവിനെ പോലെ നന്മ ചെയ്യുക, അത് കാലോചിതമായി ചെയ്യുക എന്നതുതന്നെയാണ്.
എസ്ആർഎ സന്യാസ സമൂഹത്തിന്റെ പൈതൃകം എത്രയോ മഹത്തരമാണെന്നും സ്ഥാപക പിതാവിൽനിന്ന് ലഭിച്ച ഈ പൈതൃകം കാത്തുസൂക്ഷിച്ച് ഒരു നൂറ്റാണ്ടുകാലം ഇവർ നൽകിയ പ്രവർത്തനങ്ങൾ വളരെ പ്രത്യേകിച്ച് ഭവന സന്ദർശനവും സാധാരണക്കാരായ സ്ത്രീകളുടെ പ്രയാസങ്ങളിൽ അവരെ കൈപിടിച്ചുയർത്തി ഒരമ്മമനസോടെ കൂടെ നിർത്തുവാൻ സാധിച്ചതും എത്രയോ മഹനീയമാണെന്നും സമാപന സമ്മേളനത്തിന്റെ ഉദ്ഘാടന വേളയിൽ അദ്ദേഹം അനുസ്മരിച്ചു.
ചാരുംമൂട് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ശതാബ്ദി സമാപന കൃതജ്ഞതാ ബലിയിൽ തിരുവനന്തപുരം ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ മുഖ്യ കാർമികത്വം വഹിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group