ഭിന്നശേഷിക്കാരായ 14 കുട്ടികളെ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയുടെ മേൽനോട്ടത്തിൽ അഫ്ഗാനിസ്ഥാനിൽ നിന്ന് രക്ഷിച്ചു…

വത്തിക്കാൻ സിറ്റി :മാതാപിതാക്കൾ ഉപേക്ഷിച്ച ഭിന്നശേഷിക്കാരായ 14 കുട്ടികളെ അഫ്ഗാനിൽനിന്ന് സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയുടെ മേൽനോട്ടത്തിൽ രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്.സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയുടെ മേൽനോട്ടത്തിൽ അഫ്ഗാനിസ്ഥാനിൽ പ്രവർത്തിച്ചിരുന്ന ‘പ്രോ ബാംബിനി ഓഫ് കാബൂൾ’ (പി.ബി.കെ) സ്കൂളിൽ നിന്ന് നാല് കന്യാസ്ത്രീകളും 14 കുട്ടികളും റോമിലെ ഫിയാമിസിനോ വിമാനത്താവളത്തിൽ സുരക്ഷിതമായി എത്തിച്ചേർന്നെന്ന് ലഭിച്ചിരിക്കുന്ന വിവരം.അഫ്ഗാനിസ്ഥാനിലെ ഇറ്റാലിയൻ എംബസിക്കുള്ളിൽ സ്ഥിതിചെയ്യുന്ന ദൈവാലയത്തിന്റെ ചുമതലക്കാരനും അഫ്ഗാനിലെ കത്തോലിക്കാ മിഷൻ ദൗത്യങ്ങളുടെ ചുമുതക്കാരനുമായ ഫാ. ജിയോവാന്നി സ്‌കാലസ്, പാക്കിസ്ഥാനിൽനിന്നുള്ള കത്തോലിക്കാ സന്യാസിനി സിസ്റ്റർ ഷഹ്‌നാസ് ഭാട്ടി എന്നിവരും ഇവർക്കൊപ്പം റോമിൽ എത്തിച്ചേർന്നിട്ടുണ്ട്. അഫ്ഗാനിൽനിന്നുള്ള രക്ഷാപ്രവർത്തനത്തിനായി ‘അക്യുല വൺ’ എന്ന പേരിൽ ഇറ്റലി നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെയാണ് ഇവർക്ക് സുരക്ഷിതമായി എത്താൻ സാധിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group