ഡൽഹി: വി.മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിക്ക് കൈത്താങ്ങുമായി എത്തിയ ഒഡീഷയിലെ മുഖ്യമന്ത്രി നവീൻ പട്നായികിനു നന്ദി പറഞ്ഞ് മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീസമൂഹം.വിദേശ സംഭാവന സ്വീകരിക്കുന്നതിനും ഉപയോഗിക്കുന്നതിനും കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയ സാഹചര്യത്തിൽ
മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഒഡിഷയിലെ 13 സ്ഥാപനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 78.76 ലക്ഷം രൂപയാണ് നൽകിയത്.
മുഖ്യമന്ത്രിയുടെ പ്രത്യേക ഇടപെടലിനും കരുതലിനും ഭുവനേശ്വറിലെ മിഷനറീസ് ഓഫ് ചാരിറ്റി കേന്ദ്രം നന്ദി അറിയിച്ചു. മുഖ്യമന്ത്രിയുടെ പിന്തുണയ്ക്ക് അകമഴിഞ്ഞ നന്ദിയുണ്ട്. ആരോടും തന്നെ ധനസഹായം ചോദിച്ചിരുന്നില്ല. എന്നാൽ, നിരവധി ആളുകൾ സ്വമനസാലെ തങ്ങളുടെ സേവനസന്നദ്ധതയും നിലവിലെ നിസഹായതയും കണ്ടറിഞ്ഞു സഹായങ്ങൾ എത്തിക്കുന്നുണ്ടെന്ന് മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഒഡീഷയുടെ ചുമതലയുള്ള സിസ്റ്റർ സ്റ്റാനി റോസ് പറഞ്ഞു.
ഒഡീഷയിലെ എട്ടു ജില്ലകളിലായി പ്രവർത്തിക്കുന്ന മിഷനറീസ് ഓഫ് ചാരിറ്റിയുടെ 13 സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾക്ക് മരുന്നും ഭക്ഷണവും ഉൾപ്പടെ മതിയായ സഹായം ലഭിച്ചു എന്ന് ഉറപ്പുവരുത്തണമെന്നും നവീൻ പട്നായിക് ജില്ലാ അധികൃതകർക്കു നിർദേശം നൽകിയിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group