പാക്കിസ്ഥാനിൽ മിഷൻ പ്രവർത്തനം നടത്തിയിരുന്ന ഐറിഷ് മിഷനറി കോവിഡിന് കീഴടങ്ങി.

പാക്ക് ക്രൈസ്തവരുടെ ശബ്ദമായിരുന്ന ഐറിഷ് മിഷനറി കോവിഡ് ബാധയെ തുടർന്ന് മരിച്ചു.
മിൽ ഹിൽ മിഷനറി വൈദികനായിരുന്ന ഫാ.തോമസ് ബർണാഡ് റാഫെർഡിയാണ് കോവിഡിന് കീഴടങ്ങിയത്.കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് നടന്ന സംസ്കാര ശുശ്രൂഷയിൽ മെത്രാന്മാർ ഉൾപ്പെടെ ഇരുപതോളം വൈദീകർ പങ്കെടുത്തു.പാക്ക് ക്രൈസ്തവ സമൂഹത്തിന്റെ വളർച്ചയ്ക്ക് നിർണായകമായ സ്വാധീനം ചെലുത്തിയിട്ടുള്ള വ്യക്തിയാണ് അന്തരിച്ച ഫാ. ബർണാഡ് റാഫെർഡെന്ന് ബിഷപ്പ് ജോസഫ് അർഷാദിൻ പറഞ്ഞു.ഇടവകകളുടെ രൂപീകരണം,
ദരിദ്രർകക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കും വേണ്ടിയുള്ള വികസനപ്രവർത്തനങ്ങൾ, ഭവന നിർമ്മാണ പ്രവർത്തനം,വൈദ്യുതി വിതരണം തുടങ്ങിയ നിരവധി സാമൂഹിക സാംസ്കാരിക പുരോഗതിക്ക് ആവശ്യമായ നിരവധി പ്രവർത്തനങ്ങളാണ് ഫാ.ബർണാഡ് റാഫെർഡിന്റെ നേതൃത്വത്തിൽ പാകിസ്ഥാനിൽ നടന്നിട്ടുള്ളത്.തന്റെ ജീവിതം പാവങ്ങൾക്കായി ഉഴിഞ്ഞുവച്ച അദ്ദേഹത്തിന്റെ വേർപാടിൽ അനുശോചനം അറിയിക്കുന്നതായും ബിഷപ്പ് അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group