ജിഹാദി ആക്രമണത്തിൽ 2019 ഫെബ്രുവരിയിൽ ബുർക്കീനോ ഫാസോയിലെ കൊല്ലപ്പെട്ട സലേഷ്യൻ മിഷനറി ഫാ. അന്റോണിയോ സെസാർ ഫെർണാണ്ടസിന് രാജ്യം മരണാനന്തര ബഹുമതി നൽകി ആദരിച്ചു.‘ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് സിവിൽ മെറിറ്റ്’ ബഹുമതി നൽകിയാണ് അദ്ദേഹത്തെ ആദരിച്ചത് . വിദേശകാര്യ, യൂറോപ്യൻ യൂണിയൻ, സഹകരണ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് ഈ ആദരവ് .
2019 ഫെബ്രുവരി 15 -ന് ബുർക്കീനോ ഫാസോയുടെ തെക്കൻ അതിർത്തിയിൽ നടന്ന ജിഹാദി ആക്രമണത്തിനിടെയാണ് ഫാ. അന്റോണിയോ സെസാർ ഫെർണാണ്ടസ് കൊല്ലപ്പെട്ടത്. അദ്ദേഹംസഞ്ചരിച്ചിരുന്ന വാഹനത്തിൽ മറ്റ് രണ്ട് സലേഷ്യൻ മിഷനറിമാരും ഉണ്ടായിരുന്നു. അവർ പ്രൊവിൻഷ്യൽ ചാപ്റ്ററിൽ പങ്കെടുത്ത് മടങ്ങുന്ന വഴി അക്രമികൾ വാഹനം തടയുകയായിരുന്നു. ജിഹാദികൾ വാഹനത്തിൽ നിന്നും ഫാ.അന്റോണിയോയെ അടുത്തുള്ള വനത്തിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് വെടിവച്ച്കൊലപ്പെടുത്തുകയായിരുന്നു.1946 ജൂലൈ ഏഴിന് സ്പെയിനിലെ പോസോബ്ലാങ്കോയിൽ ജനിച്ച ഫാ. അന്റോണിയോ, 1982 മുതൽ വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ മിഷനറി ആയി സേവനം ചെയ്തുവരികയായിരുന്നു. 72 വയസായിരുന്നു മരിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായം.
അദ്ദേഹത്തിന്റെ കൊലപാതകത്തിനു ശേഷം, അദ്ദേഹം മിഷനറിയായിരുന്ന സ്ഥലങ്ങളിലും അദ്ദേഹത്തിന്റെ ജന്മദേശമായ സ്പെയിനിലും നിരവധി പേരാണ് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group