അക്രമി സംഘം തട്ടിക്കൊണ്ടുപോയ മിഷ്ണറി വൈദികന്‍ മോചിതനായി

ഹെയ്തിയില്‍ നിന്നും കുറ്റവാളി സംഘം തട്ടിക്കൊണ്ടുപോയ കാമറൂണ്‍ സ്വദേശിയായ ക്ലരീഷ്യന്‍ വൈദികന്‍ ഫാ. അന്റോയിന്‍ മക്കെയര്‍ മോചിതനായി.ഹെയ്തിയുടെ തലസ്ഥാനമായ പോര്‍ട്ട്‌-ഒ-പ്രിന്‍സിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തില്‍ വൈദികനെ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നും, 10 ദിവസങ്ങള്‍ക്ക് ശേഷം തട്ടിക്കൊണ്ടുപോയവര്‍ പുറത്തു പോയ സമയത്താണ് അദ്ദേഹം രക്ഷപ്പെട്ടതെന്നും ഫാ. ക്രൂസ്‘സി.എന്‍.എ’യുടെ സ്പാനിഷ് വിഭാഗമായ ‘എ.സി.ഐ പ്രെന്‍സാ’യോട് പറഞ്ഞു. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുപ്പട്ടം സ്വീകരിച്ച ഫാ. മക്കെയര്‍ കഴിഞ്ഞ ഒരുവര്‍ഷമായി കാസലിലെ സെന്റ്‌ മൈക്കേല്‍ ഇടവകയിലെ പറോക്കിയല്‍ വികാരിയായി സേവനം ചെയ്തു വരികയാണ്.

ഫെബ്രുവരി 7നു രാവിലെ പോര്‍ട്ട്‌-ഒ-പ്രിന്‍സില്‍ നിന്നും 20 മൈല്‍ വടക്കായി സ്ഥിതി ചെയ്യുന്ന കാസലിലെ മിഷ്ണറി കമ്മ്യൂണിറ്റി സന്ദര്‍ശിക്കുവാന്‍ പോകുന്ന വഴിക്കാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. ഫെബ്രുവരി 17ന് പുലര്‍ച്ചെ 1 മണിക്ക് തട്ടിക്കൊണ്ടുപോയവര്‍ പുറത്തുപോയ തക്കം നോക്കി, പൂട്ടിയിട്ടിരുന്ന റൂമിലെ മേല്‍ക്കൂരയില്‍ വിടവുണ്ടാക്കി അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. രാവിലെ 5.30-ന് കാബരെറ്റ് എന്ന പട്ടണം എത്തുന്നത് വരെ അദ്ദേഹം ഓടി. പരിചയമുള്ള ഒരു വൈദികനാണ് അദ്ദേഹത്തെ ഇടവകയില്‍ എത്തിച്ചത്. കുറച്ചു ദിവസം അവിടെ കഴിഞ്ഞ ശേഷം അദ്ദേഹത്തെ ഗോണാവെ ദ്വീപില്‍ എത്തിക്കുകയും, പിന്നീട് എയര്‍പോര്‍ട്ടില്‍ എത്തിക്കുകയുമായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group