ഒരു നൂറ്റാണ്ടിലേറെ കാശ്മീരിന്റെ വിദ്യാഭ്യാസ മേഖലയിലെ നിർണ്ണായക പങ്ക് വഹിച്ച മിഷ്ണറി സ്കൂൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

ഏകദേശം 118 വര്‍ഷം കാശ്മീരിൽ ആയിരങ്ങള്‍ക്ക് വിദ്യാഭ്യാസം പകരുന്നതില്‍ നിർണ്ണായക പങ്കുവഹിച്ച മിഷ്ണറി സ്കൂള്‍ ഭരണകൂട വേട്ടയാടലിനെ തുടര്‍ന്നു അടച്ചുപൂട്ടലിന്റെ വക്കില്‍.

വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലുള്ള സെൻ്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളാണ് ഭരണകൂടത്തിന്റെ നിസംഗത പുലര്‍ത്തുന്ന നിലപാടിനെ തുടര്‍ന്നു ഭീഷണി നേരിടുന്നത്. സ്കൂൾ അഡ്മിനിസ്ട്രേഷന് ഭൂമി പട്ടയം പുതുക്കി നല്‍കാത്തതിനെ തുടര്‍ന്ന് സ്കൂള്‍ അടച്ചുപൂട്ടലിന് വക്കിലാണെന്ന് ‘ഇന്ത്യന്‍ എക്സ്പ്രസ്’ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കിൻ്റർഗാർടൻ മുതൽ 12 വരെ 3,000-ത്തിലധികം വിദ്യാർത്ഥികള്‍ പഠിക്കുന്ന വിദ്യാലയമാണ് ഇത്.

ഭൂമി പാട്ടത്തിൻ്റെ രേഖകൾ ഇല്ലാത്തതിനാൽ ബോർഡ് പരീക്ഷകൾക്ക് വിദ്യാർത്ഥികളെ രജിസ്റ്റർ ചെയ്യാൻ അധികാരികൾ വിസമ്മതിച്ചതായാണ് റിപ്പോർട്ട്. 1905-ലാണ് സ്‌കൂൾ മാനേജ്മെന്‍റ് അധികാരികൾ പാട്ടത്തിനെടുത്ത സർക്കാർ ഭൂമിയില്‍ സ്ഥാപിച്ചത്. ഭൂമിയുടെ പാട്ടം കാലഹരണപ്പെടുന്നതിന് മുമ്പ് തന്നെ പുതുക്കുന്നതിനായി ബന്ധപ്പെട്ട സർക്കാർ വകുപ്പിനെ സമീപിച്ചിരുന്നുവെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ഭൂമിയുടെ പാട്ടത്തിൻ്റെ കാലാവധി 2018-ൽ അവസാനിച്ചു.

ബാരാമുള്ളയിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ശുപാർശ ഉൾപ്പെടെയുള്ള ഫയൽ 2022 ഏപ്രിൽ മുതൽ കശ്മീരിലെ ഡിവിഷണൽ കമ്മീഷണറുടെ ഓഫീസിൽ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്ന് സ്കൂൾ മാനേജ്‌മെൻ്റ് പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group