എത്യോപ്യയിൽ അറസ്റ്റ് ചെയ്ത സലേഷ്യൻ മിഷനറിമാരിൽ ചിലരെ വിട്ടയച്ചു…

എത്യോപ്യയിലെ സർക്കാർ സേന അറസ്റ്റ് ചെയ്ത സലേഷ്യൻ മിഷനറിമാരിൽ ചിലരെ വിട്ടയച്ചു.

പത്തു ദിവസങ്ങൾക്കു മുൻപാണ് ഇവരെ സേന അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പതിനേഴു പേരിൽ പതിനാലു പേർ ഇപ്പോഴും സേനയുടെ കസ്റ്റഡിയിലാണ്. മിഷനറിമാർ നടത്തുന്ന സ്ഥാപനം റെയ്ഡ് ചെയ്യുകയും വൈദികരും ബ്രദേഴ്സും ജീവനക്കാരും ഉൾപ്പെടെ പതിനേഴോളം ആളുകളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

നവംബർ അഞ്ചിന് നടന്ന സംഭവത്തിൽ അറസ്റ്റ് ചെയ്ത മിഷനറിമാരെ അജ്ഞാതസ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണെന്നും സ്ഥിതിഗതികൾ രൂക്ഷമാണെന്നും 30വർഷമായി എത്യോപ്യയിൽ സേവനമനുഷ്ഠിച്ച കോംബോണി മിഷനറി ഫാ. സെപ്പെ കവല്ലിനി പറഞ്ഞിരുന്നു .

എത്യോപ്യൻ ഗവണ്മെന്റും ടൈഗ്രേയ്ൻ സേനയും തമ്മിൽ നാളുകളായി നിലനിൽക്കുന്ന യുദ്ധങ്ങൾക്കും അസ്വാരസ്യങ്ങൾക്കുമിടയിലാണ് സർക്കാരിന്റെ ഇത്തരം നടപടി. വിമതർക്ക് സഹായം നൽകുന്നുവെന്ന് ആരോപിച്ചായിരുന്നു മിഷനറിമാരെ അറസ്റ്റ് ചെയ്തത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group