കൂടുതൽ മക്കളുള്ള കുടുംബങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ചത് മിസോറാം സർക്കാർ…

ഐസ്വാൾ :സംസ്ഥാനത്ത് ‘ബേബി ബൂം’ യാഥാർത്ഥ്യമാക്കുകയെന്ന ലക്ഷ്യം കൈവരിക്കാൻ, കൂടുതൽ മക്കളുള്ള മാതാപിതാക്കൾക്കു പാരിതോഷികങ്ങൾ നൽകി മിസോറം മന്ത്രി. കൂടുതൽ കുട്ടികളുള്ള മാതാപിതാക്കൾക്കാണ് കായിക മന്ത്രി റോബർട്ട് റോമാവിയ റോതെ പണം ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകുന്നത്. ഇതിനകം 17 രക്ഷിതാക്കൾക്ക് ആകെ രണ്ടര ലക്ഷം രൂപ പാരിതോഷികമായി ലഭിച്ചിട്ടുണ്ട് .താരതമ്യേന ജനന നിരക്ക് കുറവുളള സംസ്ഥാനമാണ് മിസോറം. ജനന നിരക്ക് കുറഞ്ഞുവരുന്നത് എല്ലാ മേഖലകളിലും സംസ്ഥാനത്തിനു ക്ഷീണം ചെയ്യും. അതിനാലാണ് കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ പ്രവർത്തിക്കുന്നതെന്ന് ഇതിന് നേതൃത്വം നൽകുന്നത് കായിക മന്ത്രി പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group