മതനിന്ദ ആരോപണം: ക്രിസ്ത്യൻ നഴ്സിനെ ജോലിയിൽ നിന്ന് പുറത്താക്കി

ഒൻപത് വർഷമായി പാകിസ്ഥാനിലെ ആശുപത്രിയിൽ സേവനം അനുഷ്ടിക്കുന്ന ക്രിസ്ത്യൻ നഴ്സിനെ മതനിന്ദ ആരോപണത്തിന്റെ പേരിൽ ജോലിയിൽ നിന്ന് പുറത്താക്കി കേസ് രജിസ്റ്റർ ചെയ്തു. കറാച്ചിയിലെ ശോഭരാജ് മെറ്റെർനിറ്റി ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന 30 കാരിയായ നസീർ ഗില്ലി എന്ന ക്രിസ്ത്യൻ നഴ്സിനാണ് ഈ ദുരനുഭവം ഉണ്ടായത്. രോഗികളെ പരിചരിക്കുന്നതിൽ ഉത്സുകയായിരുന്നു നേഴ്സ് അവരുടെ പ്രശ്നങ്ങളെ പരിഹരിക്കുവാൻ യേശുവെന്ന പറയാൻ അഭ്യർത്ഥിച്ചു. ഇതിനെതിരെ പ്രകോപിതരായ സഹ നഴ്സുമാർ നസീർ ഗില്ലിനെ ആക്രമിക്കുകയും ,മുഖത്തു തുപ്പുകയും നിലത്തു വലിച്ചിഴച്ച് മുറിയിൽ പൂട്ടിയിടുകയും ചെയ്തു.ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നു.തുടർന്ന് പോലീസ് എത്തി പ്രശ്നം പരിഹരിച്ചു. എന്നാൽ വൈകുന്നേരം പാകിസ്ഥാൻ പീനൽ കോഡിലെ 295 – സി പ്രകാരം നസീറിനെ മതനിന്ദയ്ക്ക് കേസ് എടുക്കുകയും ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ആഴത്തിലുള്ള യാഥാസ്ഥിതിക രാജ്യമായ പാകിസ്ഥാനിൽ മതനിന്ദ വളരെ സെൻസിറ്റീവ് ആയ വിഷയമാണ് കേവലം ആരോപണങ്ങൾ മാത്രം മതി ആക്രമണങ്ങൾക്കും കൊലപാതകങ്ങൾക്കും വഴിവെയ്ക്കാൻ .പാകിസ്ഥാനിൽ ക്രിസ്ത്യാനികളെ സഹായിക്കാൻ പ്രവർത്തിക്കുന്ന ചാരിറ്റി ക്യാമ്പയിൻ ആയ സെൻട്രൽ ഫോർ ലീഗൽ എയ്ഡ് അസിസ്റ്റന്റ് ആൻഡ് സെറ്റിൽമെൻറ്‌ കഴിഞ്ഞ വർഷത്തെ റിപ്പോർട്ട് പ്രകാരം 9 ഓളം ക്രിസ്ത്യാനികൾ മതനിന്ദയുടെ പേരിൽ കൊല്ലപ്പെട്ടതായും 60 ഓളം പേർ ജയിലിൽ കഴിയുന്നതായും കണക്കുകൾ ഉണ്ട് .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group