പാവപ്പെട്ടവർക്കായി സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഹൃദ്രോഗ മൊബൈൽ ആശുപത്രി

വത്തിക്കാൻ സിറ്റി: പാവപ്പെട്ടവരും ദരിദ്രരുമായ ജനവിഭാഗങ്ങൾക്ക് വേണ്ടി സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഹൃദ്രോഗ മൊബൈൽ ആശുപത്രി ആരംഭിച്ചു. മാർപാപ്പയുടെ ഉപവി കാര്യാലയലവും റോമിലെ സാൻ കാർളോ ദി നാൻസി ആശുപത്രിയും ചേർന്നാണ് ഹൃദ്രോഗ മൊബൈൽ ആശുപത്രിക്ക് രൂപം നല്കിയിരിക്കുന്നത്.

തിബേരിയ ആശുപത്രിയും ഇറ്റാലിയൻ ഹാർട്ട് ഫൗണ്ടേഷനും ഈസംരംഭത്തിൽ പങ്കാളികളാണ്, കഴിഞ്ഞ ദിവസമാണ് ഉദ്ഘാടനം നടന്നത്. ഹൃദയത്തിന്റെ വഴികൾ, പ്രതിരോധത്തിന്റെ യാത്ര എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.വത്തിക്കാൻ ചത്വരത്തിലെ ഇടതുവശത്തുള്ള തൂണുകളോട്ചേർന്നാണ് മൊബൈൽ ക്ലിനിക്ക്പ്രവർത്തിക്കുന്നത്. ഇറ്റലിയിലെമരണങ്ങൾക്ക് പ്രധാന കാരണം ഹൃദയ
രോഗങ്ങളാണ്. പുരുഷന്മാരെക്കാൾ സ്ത്രീ രോഗികളാണ് കൂടുതൽ.ഹൃദ്രോഗ സാധ്യതകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സമൂഹത്തിലെ ദരിദ്രവിഭാഗങ്ങൾ ക്കും മെച്ചപ്പെട്ട ചികിത്സ ലഭിക്കുവാനാണ് ഇത്തരത്തിലുള്ള സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group