എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയുടെ വികാരിസ്ഥാനത്തുനിന്നു തന്നെ നീക്കിയ നടപടിക്കെതിരേ മോണ്‍. ആന്റണി നരികുളം നൽകിയ അപ്പീൽ അനുവദിക്കാനാകില്ലെന്നു എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്.
പൗരസ്ത്യ സഭകൾക്കുള്ള നിയമങ്ങൾ പാലിച്ചും ആവശ്യമായ കൂടിയാലോചനകൾ നടത്തിയുമാണ് സ്ഥലംമാറ്റം തീരുമാനിച്ചതെന്നും അഡ്മിനിസ്ട്രേറ്റർ, മോൺ. നരികുളത്തെ അറിയിച്ചിട്ടുണ്ട്.
ഫാ. ആന്റണി പൂതവേലിലിനെ എറണാകുളം ബസിലിക്കയുടെയും മോൺ. നരികുളത്തെ മൂഴിക്കുളം ഫൊറോന പള്ളിയുടെയും വികാരിമാരായി കഴിഞ്ഞദിവസം അഡ്മിനിസ്ട്രേറ്റർ നിയമിച്ചിരുന്നു. അടുത്ത ഒമ്പതിനുമുമ്പ് മോണ്‍. നരികുളം മൂഴിക്കുളം പള്ളിയുടെ വികാരിയായി ചുമതലയേറ്റെടുക്കണം.
ബസിലിക്കയുടെ ചുമതല ഉടന്‍ ഫാ. പൂതവേലിലിനു കൈമാറണമെന്നും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group