കൊച്ചി : കേരളക്കര കാത്തിരുന്ന മോണ്‍. ഇമ്മാനുവല്‍ ലോപ്പസിന്റെ ദൈവദാസ പ്രഖ്യാപനം ഇന്ന് ചാത്യാത്ത് മൗണ്ട് കാര്‍മല്‍ പള്ളിയില്‍ നടക്കും. വൈകുന്നരം നാലിന് വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തില്‍ നിന്നും വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ദീപശിഖ ചാത്യാത്ത് പള്ളി വികാരിക്ക് കൈമാറും.
ദീപശിഖാ പ്രയാണവും എറണാകുളം ഇന്‍ഫന്റ് ജീസസ് പള്ളിയില്‍ നിന്നുള്ള ഛായാചിത്ര പ്രയാണവും ചാത്യാത്ത് പള്ളിയില്‍ സ്വീകരിക്കും. തുടര്‍ന്നു നടക്കുന്ന ദിവ്യബലിയില്‍ ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മികനാകും.
കണ്ണൂര്‍ ബിഷപ് ഡോ.അലക്സ് വടക്കുംതല സുവിശേഷ പ്രഘോഷണം നടത്തും. കോഴിക്കോട് ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍, ബിഷപ് ഡോ.ജോസഫ് കരിക്കാശേരി, ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍, നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സന്റ് സാമുവല്‍ എന്നിവര്‍ സഹകാര്‍മികരാകും.
ദിവ്യബലിമധ്യേ മോണ്‍. ഇമ്മാനുവല്‍ ലോപ്പസിനെ ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള പേപ്പല്‍ അനുമതി വായിക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group