കൊച്ചി :രാഷ്ട്രദീപിക ലിമിറ്റഡ് മുൻ മാനേജിംഗ് എഡിറ്ററും തലശേരി അതിരൂപത മുൻ വികാരി ജനറാളുമായ മോൺ.മാത്യു എം. ചാലിലിന്റെ വേർപാടിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുശോചിച്ചു.
മലബാറിന്റെ വിദ്യാഭ്യാസ- സാമൂഹിക മേഖലകളിൽ തനതായ സംഭാവനകൾ നൽകിയ ശ്രേഷ്ഠവൈദികനായിരുന്നു മോണ്‍. മാത്യു എം. ചാലിലെന്നും അദ്ദേഹത്തിന്റെ മരണവാർത്ത വേദനയോടെയാണ് അറിഞ്ഞതെന്നും കർദിനാൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ‘എന്റെ വൈദികനടുത്തതും മെത്രാനടുത്തതുമായ ശുശ്രൂഷകളിൽ സുഹൃത്തുക്കളേപ്പോലെയാണ് അച്ചൻ എന്നോടും ഞാൻ അച്ചനോടും വർത്തിച്ചിരുന്നത്. കഴിഞ്ഞയാഴ്ചയിലും അച്ചനുമായി ഞാൻ ഫോണിൽ സംസാരിച്ചിരുന്നു. വളരെ വ്യക്തമായ ഭാഷയിൽ സംസാരിച്ചിരുന്ന അച്ചൻ ഇത്രപെട്ടെന്നു യാത്ര പറയുമെന്നു വിചാരിച്ചിരുന്നില്ല. അച്ചനെ സ്നേഹിക്കുകയും അച്ചന്റെ ശുശ്രൂഷകൾ സ്വീകരിക്കുകയും ചെയ്തിട്ടുള്ള എല്ലാവരോടും ചേർന്ന് അദ്ദേഹത്തിന്റെ ആകസ്മികമായ നിര്യാണത്തിലുള്ള ദുഃഖം അറിയിക്കുന്നു’-കർദിനാൾ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group