വത്തിക്കാന്‍ സിറ്റി: കസാഖിസ്ഥാനിലെ വത്തിക്കാന്‍ സ്ഥാനപതിയായി നിയമിതനായ മലങ്കര കത്തോലിക്കാ സഭാ വൈദികന് മോണ്‍. ജോര്‍ജ് പനന്തുണ്ടിലിന്റെ മെത്രാഭിഷേകം ഇന്നു വൈകിട്ട് അഞ്ചിന് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടക്കും.
വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന് മുഖ്യകാര്‍മികനായിരിക്കും. മോണ്‍. ജോര്‍ജ് പനന്തുണ്ടിലിനോടൊപ്പം ഐവറികോസ്റ്റിലെ പുതിയ സ്ഥാനപതി കൊളംബിയ സ്വദേശി മോണ്‍. മൗറീസിയോ റൂവേഡയും മെത്രാഭിഷേകം സ്വീകരിക്കും. മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും കൊളംബിയന്‍ കര്‍ദിനാള്‍ റൂബന്‍ സലാസര്‍ ഗോമസും സഹകാര്‍മികരായിരിക്കും. തുടര്‍ന്ന് പോള്‍ ആറാമന്‍ ഹാളില്‍ നിയുക്ത ആര്‍ച്ച് ബിഷപ്പുമാര്‍ക്ക് സ്വീകരണം നല്‍കും.
നാളെ രാവിലെ പുതിയ സ്ഥാനപതിമാരും കുടുംബാംഗങ്ങളും ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. മോണ്‍. ജോര്‍ജ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സൈപ്രസിൽനിന്നും കേരളത്തിൽനിന്നും അതിഥികൾ റോമിലെത്തിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചകഴിഞ്ഞു നാലിന് നിയുക്ത ആര്‍ച്ച്ബിഷപ് ജോര്‍ജ് പനന്തുണ്ടില്‍ വത്തിക്കാന്‍ സിറ്റി സ്റ്റേറ്റിലെ ഗവര്‍ണറുടെ ചാപ്പലില്‍ കൃതജ്ഞതാബലി അര്‍പ്പിക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group