റോമൻ രൂപതയിലെ, പാപ്പായുടെ വികാരി ജനറൽ നിയുക്ത കർദിനാൾ മോൺസിഞ്ഞോർ റെയ്‌ന ബാൽദാസരെയേ, വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയുടെ പുതിയ ആർച്ചുപ്രീസ്റ്റായി ഫ്രാൻസിസ് പാപ്പാ നിയമിച്ചു.
ഫ്രാൻസിസ് പാപ്പാ പ്രഖ്യാപിച്ച പുതിയ കർദിനാൾമാരിൽ ഒരാളായ മോൺസിഞ്ഞോർ റെയ്‌ന ബാൽദാസരെ, ആർച്ചുബിഷപ്പ് എന്ന സ്ഥാനീയ നാമവും ഇതോടെ സ്വീകരിക്കും. ആഗോളകത്തോലിക്കാസഭയുടെ തലവന്‍ എന്ന നിലയില്‍ ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനിലാണ് വസിക്കുന്നതെങ്കിലും പാപ്പാ മെത്രാനായുള്ള റോം രൂപതയുടെ കത്തീദ്രല്‍, വിശുദ്ധ ജോണ്‍ലാറ്റന്‍ ബസിലിക്ക, സ്ഥിതി ചെയ്യുന്നത്, വത്തിക്കാന്‍ നഗരത്തിനു പുറത്ത്, 7 കിലോമീറ്ററോളം അകലെയാണ്. റോമാനഗരത്തിലും ലോകത്തിലുമുള്ള എല്ലാ ദേവാലയങ്ങളുടെയും “മാതൃദേവാലയം” എന്നും ഈ ബസിലിക്ക അറിയപ്പെടുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group