തട്ടിക്കൊണ്ടുപോയിട്ട് ഒരു മാസം പിന്നിടുമ്പോഴും മിഷണറിമാരുടെ മോചനം വിദൂരെ….

അമേരിക്കൻ മിഷണറിമാരെ ഹെയ്തിയില്‍ നിന്ന് കൊള്ളസംഘം തട്ടിക്കൊണ്ടുപോയിട്ട് ഒരുമാസം പിന്നിടുമ്പോൾ മിഷ്ണറിമാരെ കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്നു. ഒക്ടോബര്‍ 16നാണ് അമേരിക്കയിലെ ഒഹായോ സംസ്ഥാനം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ എയിഡ് മിനിസ്ട്രീസ് സംഘടനയിലെ അംഗങ്ങളായ 17 പേരെയും ഒരു അനാഥാലയം സന്ദർശിക്കുന്നതിനിടെ കൊള്ളസംഘം തട്ടിക്കൊണ്ടുപോയത്. പിന്നീട് ആളൊന്നിന് 10 ലക്ഷം ഡോളര്‍ വീതം 17 പേര്‍ക്ക് കൂടി 1.7 കോടി ഡോളര്‍ ഇവരുടെ മോചനത്തിനായി നല്‍കണമെന്നും അല്ലെങ്കില്‍ ഇവരെ കൊന്നു കളയുമെന്നും ‘400 മാവോസോ’ എന്ന കൊള്ളസംഘം ഭീഷണി മുഴക്കിയ വീഡിയോ പുറത്തുവന്നിരിന്നു. തട്ടിക്കൊണ്ടു പോകലിന് ഇരയായവരിൽ 16 പേർ അമേരിക്കൻ പൗരത്വമുള്ളവരും, ഒരാൾ കനേഡിയൻ സ്വദേശിയുമാണ്.

ഇതിനിടെ ഹെയ്തിയിൽ തട്ടിക്കൊണ്ടുപോയ അമേരിക്കൻ, കനേഡിയൻ മിഷ്ണറിമാർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കുന്ന തെളിവുകൾ യുഎസ് സർക്കാരിന് ലഭിച്ചിട്ടുണ്ടെന്ന് ബൈഡൻ അഡ്മിനിസ്ട്രേഷനിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. എന്ത് തരത്തിലുള്ള തെളിവാണ് ലഭിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. 8 മാസം മാത്രം പ്രായമുള്ള കുഞ്ഞ് മുതല്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് സംഘത്തിലുള്ളത്ഇവരുടെ മോചനം ഇതുവരെ സാധ്യമാകാത്തത് എല്ലാവരിലും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group