കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഇന്ത്യയിൽ നിർബന്ധിത മതപരിവർത്തനം എന്ന കുറ്റം ചുമത്തി ജയിലിലടച്ചത് മുപ്പതോളം ക്രൈസ്തവരെ. ഇതിൽ 20 പേരെ ഒരാഴ്ചയ്ക്കുളളിലാണ് അറസ്റ്റ് ചെയ്തത്.
യു എസ് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രെസിക്യൂഷൻ വാച്ച് ഡോഗ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വീടിനുള്ളിൽ വച്ച് പ്രാർത്ഥന നടത്തിയാൽ പോലും അതിനെ മതപരിവർത്തനമായി കണക്കാക്കിയാണ് ഇത്രയധികം പേരെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
വീട്ടിൽ കുടുംബാംഗങ്ങളുമൊത്ത് പ്രാർത്ഥിക്കുകയായിരുന്ന ഒരു വിശ്വാസിയെ ഹൈന്ദവ തീവ്രവാദികൾ മർദ്ദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തു. എന്നാൽ ഇത്തരം സംഭവങ്ങളിലെല്ലാം പോലീസ് അക്രമികൾക്ക് കൂട്ടുനില്ക്കുകയാണെന്നും, പ്രസ്തുത സംഭവത്തിൽ പോലീസ് വിശ്വാസിയെ അറസ്റ്റ് ചെയ്യുകയും ജയിലിൽ അടയ്ക്കുകയും ചെയ്തുവെന്നും ഇന്റർനാഷനൽ ക്രിസ്ത്യൻ കൺസേൺ റിപ്പോർട്ടിൽ പറയുന്നു.ഇത്തരത്തിൽ ഇന്ത്യയിൽ നടന്ന നിരവധി സംഭവങ്ങളെയും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
കഴിഞ്ഞ കുറച്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group