പരിശുദ്ധ ദൈവമാതാവിനോടുള്ള വണക്കമാസം:പതിനഞ്ചാം ദിവസം.

”പരി.കന്യകയേ അങ്ങേ വിരക്തഭര്‍ത്താവായ യൗസേപ്പിനോടുകൂടി ബത്ലഹേമിൽ ചെന്ന് വാസസ്ഥലമന്വേഷിച്ചിട്ട് ലഭിക്കാതിരുന്നതിനാല്‍ വളരെയധികം ക്ലേശങ്ങള്‍ സഹിച്ചുവല്ലോ….
എങ്കിലും അവിടുന്ന് ദൈവതിരുമനസ്സിന് വിധേയമായി അവയെല്ലാം സന്തോഷപൂര്‍വ്വം സഹിച്ചു…ഞങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന വിഷമതകളും അസൗകര്യങ്ങളും ക്ഷമാപൂര്‍വ്വം സഹിക്കുന്നതിന് അങ്ങയുടെ മാതൃക ഞങ്ങള്‍ക്ക് പ്രചോദനമരുളട്ടെ. ആധുനിക ലോകം അവിടുത്തെ തിരുകുമാരന്റെ ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ നിന്ന് ബഹിഷ്ക്കരിച്ചിരിക്കുകയാണല്ലോ…
പ്രസ്തുത രംഗങ്ങളിലെല്ലാം അങ്ങേ തിരുക്കുമാരനു പ്രവേശനം നല്‌കുവാന്‍ അങ്ങ് ഞങ്ങളെ പ്രാപ്തരാക്കണമേ.പ്രത്യേകമായി ഞങ്ങളുടെ ഹൃദയത്തില്‍ അവിടുത്തെ ഞങ്ങള്‍ രാജാവായി അഭിഷേകം ചെയ്യട്ടെ…. അങ്ങും അങ്ങേ ദിവ്യസുതനും ഞങ്ങളില്‍ ഭരണം നടത്തണമേ…. ആമേൻ…. 1 സ്വര്‍ഗ്ഗ.1 നന്മ.1 ത്രിത്വ. സുകൃതതജപം: സ്വര്‍ഗ്ഗരാജ്ഞീ, ഞങ്ങളെ സ്വര്‍ഗ്ഗീയഭാഗ്യത്തിനര്‍ഹരാക്കേണമേ….


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group