കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലേക്ക് കൂടുതല്‍ വകുപ്പുകൾ ഉൾപ്പെടുത്താൻ സാധ്യത.
നേരത്തെ ഉള്‍പ്പെടുത്തിയ 29 വകുപ്പുകളിലെ 10 ശതമാനം തസ്തികളെന്നത് പതിനഞ്ച് മുതല്‍ ഇരുപതു ശതമാനം വരെ ഉയത്തുമെന്നും റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ച നാളത്തെ യോഗത്തില്‍ തീരുമാനമാകും. എണ്പതു വകുപ്പുകളില്‍ നിന്നു കൂടുതല്‍ തസ്തികകള്‍ കെ.എ.എസിലുള്പ്പെടുത്താനാണ് ശ്രമം.
കൂടുതൽ തസ്തിക കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ 8 വർഷത്തിനു ശേഷമേ ഇനി വിജ്ഞാപനം ക്ഷണിക്കാൻ കഴിയുകയുളളു. ആദ്യം കണ്ടെത്തിയ 105 ഒഴിവുകൾക്കു ശേഷം പിന്നീട് ഒഴിവുകൾ കണ്ടെത്താൻ കഴിയാത്തതോടെയാണ് കെ.എ.എസിന്റെ പുതിയ വിഞ്ജാപനം അനിശ്ചിതത്വത്തിലായത്. 2019 ൽ വിഞ്ജാപനം വന്നെങ്കിലും 2021 ലാണ് ലിസ്റ്റ് പുറത്തു വന്നത്. പി.എസ്.സി പുതിയ തസ്തികൾ അറിയിക്കണമെന്നു സർക്കാരിനോടു ആവശ്യപ്പെട്ടെങ്കിലും അനുകൂല നടപടിയുണ്ടായിരുന്നില്ല
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group