വത്തിക്കാന്റെ വിവിധ ഡിക്കാസ്റ്ററികളിൽ വനിതകള്‍ക്ക് കൂടുതൽ സാധ്യതകൾ ഒരുക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ.
കഴിഞ്ഞ ദിവസം ‘റോയിട്ടേഴ്‌സ്’ വാർത്ത ഏജൻസിയുടെ പ്രതിനിധിക്ക് നൽകിയ അഭിമുഖത്തിലാണ് വത്തിക്കാന്റെ വിവിധ ഡിക്കാസ്റ്ററികളിൽ വനിതകള്‍ക്ക് കൂടുതൽ സാധ്യതകൾ ഒരുക്കുമെന്ന് ഫ്രാൻസിസ് പാപ്പാ വെളിപ്പെടുത്തിയത്.ഇതുമായി ബന്ധപ്പെട്ട് മെത്രാന്മാർക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയിൽ ആദ്യമായി രണ്ടു സ്ത്രീകൾ സേവനത്തിനായി പ്രവേശിക്കുമെന്നും
പാപ്പാ വിശദീകരിച്ചു.
വത്തിക്കാൻ കൂരിയയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച, പ്രെദിക്കാത്തെ എവഞ്ചേലിയും എന്ന പുതിയ ഭരണ സംഹിതയിലെ നിയമവ്യവസ്ഥകൾ അല്‍മായർക്കും സ്ത്രീകൾക്കും വത്തിക്കാൻ കൂരിയയിൽ എന്തുമാത്രം പ്രാധാന്യം നൽകുന്നുണ്ടെന്ന ചോദ്യവുമായി ബന്ധപ്പെട്ട് മറുപടി നൽകവേയാണ് മാർപാപ്പയുടെ പ്രഖ്യാപനം.
സ്ത്രീകൾക്കും അല്‍മായർക്കും വത്തിക്കാൻ കൂരിയയിൽ കൂടുതൽ സാദ്ധ്യതകൾ നൽകുക എന്നതിനോട് തനിക്ക് തുറന്ന മനോഭാവമാണെന്ന് വ്യക്തമാക്കിയ പാപ്പാ, ഇപ്പോൾത്തന്നെ വത്തിക്കാൻ ഗവർണറേറ്റിന്റെ ഡെപ്യൂട്ടി ഗവർണർ സന്യാസിനിയായ സിസ്റ്റര്‍ റഫായേല പെട്രിനിയാണെന്ന കാര്യം ചൂണ്ടിക്കാട്ടി. അല്‍മായർക്കും, കുടുംബങ്ങൾക്കും, ജീവനും വേണ്ടിയുള്ള ഡിക്കാസ്റ്ററി, സംസ്കാരത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള ഡിക്കാസ്റ്ററി, ലൈബ്രറികൾ പോലെയുള്ള ഇടങ്ങൾ അൽമായരും സന്യസ്തരും നയിക്കുന്നതിനുള്ള സാധ്യതകൾ ഭാവിയിൽ ഉണ്ടാകുമെന്നും പാപ്പാ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group