പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ റാഫേല്‍ നാവിക വിമാനങ്ങള്‍ക്കായി ഇന്ത്യ കരാര്‍ ഒപ്പിടുമെന്ന് റിപ്പോര്‍ട്ട്.
ഫ്രാന്‍സില്‍ നിന്ന് 26 റാഫേല്‍ എം നേവല്‍ ജെറ്റുകളും മൂന്ന് അധിക സ്‌കോര്‍പീന്‍ അന്തര്‍വാഹിനികളും വാങ്ങാനുള്ള കരാറാണ് ഇത്. ജൂലൈ 14 നും 16 നും ഇടയിലാണ് മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനം.
ഏകദേശം 90,000 കോടി രൂപയുടെ ഇടപാടുകളില്‍ 22 സിംഗിള്‍ സീറ്ററും നാല് ഡബിള്‍ സീറ്റര്‍ ട്രെയിനര്‍ പതിപ്പും അടങ്ങുന്ന 26 റാഫേല്‍ എം വിമാനങ്ങള്‍ ഉള്‍പ്പെടും. പ്രോജക്‌ട് 75 ന് കീഴിലുള്ള സ്‌കോര്‍പീന്‍ ഇടപാടിന്റെ ഭാഗമായിരിക്കും മൂന്ന് അധിക അന്തര്‍വാഹിനികള്‍ എന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ നാവികസേനയുടെ വിമാനവാഹിനിക്കപ്പലുകളില്‍ വിന്യസിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് റാഫേല്‍ വിമാനങ്ങള്‍.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group