ക്രൈസ്തവ പീഡനത്തിന് പേരുകേട്ട നൈജീരിയയിൽ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവെച്ച് സോകോടോ രൂപതയുടെ ബിഷപ്പ് മാത്യു ഹസ്സൻ കുക്കാഹ്.
തട്ടിക്കൊണ്ടുപോയ വൈദികരെയും സെമിനാരിക്കാരെയും രക്ഷിക്കാൻവേണ്ടി രാജ്യത്തിന്റെ വടക്കൻഭാഗത്തു മാത്രം 30 ദശലക്ഷത്തിലധികം രൂപ ചെലവഴിച്ചുവെന്നും എങ്കിലും നിരവധി വൈദികരുടെ ജീവനുകൾ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും ബിഷപ്പ് പറഞ്ഞു.
ക്രൈസ്തവർ ഏറ്റവും കൂടുതൽ ദുരിതങ്ങൾ ഏറ്റുവാങ്ങുന്ന രാജ്യമാണ് നൈജീരിയ. കഴിഞ്ഞ 14 വർഷങ്ങളിലായി നൈജീരിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇസ്ലാമിക ഭീകര സംഘടനായ ബോക്കോഹറാം തീവ്രവാദികളാണ് ക്രൈസ്തവർക്കുനേർ ആക്രമണങ്ങൾ നടത്തുന്നത്.
സുരക്ഷയുടെ അഭാവം നൈജീരിയയിലെ സഭയെ ദരിദ്രരാക്കുന്നു എന്ന റിപ്പോർട്ടും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group