800 ലധികം ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ 2021ൽ മാത്രം ഫ്രാൻസിൽ നടന്നുവെന്ന് റിപ്പോർട്ട് . 67 ദശലക്ഷം ജനസംഖ്യയുള്ള പടിഞ്ഞാറൻ യൂറോപ്യൻ രാജ്യത്ത് മതവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് നടന്നുകൊണ്ടിരിക്കുന്ന പഠനത്തിന്റെ ഭാഗമായാണ് ഈ താൽക്കാലിക കണക്കുകൾ പ്രഖ്യാപിച്ചത്.
ഫ്രാൻസിൽ കഴിഞ്ഞ വർഷത്തിൽ 1,659 മതവിരുദ്ധ ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ടിൽ പറയുന്നു . 857 സംഭവങ്ങൾ ക്രിസ്തുമതവുമായി ബന്ധപ്പെട്ടതും 589 യഹൂദമതവുമായും ബന്ധപ്പെട്ടതാണ്.
2021 ഡിസംബറിൽ, പാരീസിൽ നടന്ന ഒരു മരിയൻ ഘോഷയാത്രയിൽ പങ്കെടുത്ത കത്തോലിക്കർ ഭീഷണിക്ക് വിധേയരായിരുന്നു. സമീപ വർഷങ്ങളിൽ നിരവധി ഭീകരാക്രമണങ്ങൾക്ക് ഫ്രാൻസ് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ് . ഈ ആക്രമണങ്ങളിൽ കൂടുതലും ഇരകളാകുന്നത് ക്രൈസ്തവരാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത് .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group