മെക്സിക്കോ സിറ്റിയിൽ ഗർഭച്ഛിദ്രത്തിന് ഇരയായത് 8,60,000-ലധികം കുഞ്ഞുങ്ങൾ

മെക്സിക്കോ സിറ്റിയിൽ മാത്രം 864,750 കുഞ്ഞുങ്ങൾ ഗർഭച്ഛിദ്രത്തിന് ഇരയായതായി റിപ്പോർട്ട്.

മെക്സിക്കൻ തലസ്ഥാനത്ത് നിന്നുള്ള ഔദ്യോഗിക വിവരങ്ങളാണ് ഈ റിപ്പോർട്ടിനടിസ്ഥാനമെന്ന് പ്രോ-ലൈഫ് പ്രവർത്തകർ വെളിപ്പെടുത്തുന്നു. അതിനാൽ പ്രൊ ലൈഫ് പ്രവർത്തകർ മെക്സിക്കോയിൽ ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്ന നിയമനിർമ്മാണത്തിനുള്ള സമ്മർദ്ദത്തിനു വഴങ്ങരുതെന്ന് ആവശ്യപ്പെട്ടു.

2007 ഏപ്രിലിൽ ഗർഭത്തിൻ്റെ 12 ആഴ്ച വരെ ഗർഭഛിദ്രം കുറ്റകരമല്ലാതാക്കി നിയമഭേദഗതി വരുത്തിയ സ്ഥലമാണ് മെക്സിക്കോ സിറ്റി.

ആറ് വർഷത്തിനുള്ളിൽ 2018 മുതൽ 2024 വരെ ഒമ്പതു സംസ്ഥാനങ്ങളിൽ ഗർഭാവസ്ഥയുടെ 12 ആഴ്ച വരെയുള്ള ഗർഭഛിദ്രം ക്രിമിനൽ കുറ്റമാക്കുന്ന നിയമത്തിന് അംഗീകാരം നൽകിയിരുന്നു. മെക്സിക്കോയിലെ സിനലോവ സംസ്ഥാനം ഗർഭാവസ്ഥയുടെ 13 ആഴ്ച വരെ ഗർഭഛിദ്രം കുറ്റകരമല്ലാതാക്കിയിരിക്കുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group