മൊറോക്കോ ഭൂകമ്പo: മരിച്ചവരുടെ എണ്ണം 2000 കടന്നു; പ്രാർത്ഥനകൾ അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ

സെപ്റ്റംബർ 8 വെള്ളിയാഴ്ച രാത്രി മൊറോക്കോയിലെ മറക്കേഷ് പ്രദേശം പ്രഭവ കേന്ദ്രമായുണ്ടായ ഭൂകമ്പ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായിരം കടന്നു.

രാജ്യത്തെ പിടിച്ചുലച്ച ഭൂചലനത്തിൽ ഫ്രാന്‍സിസ് പാപ്പ അനുശോചനവും പ്രാര്‍ത്ഥനയുo അറിയിച്ചു.ദുരന്തത്തില്‍ തന്റെ പ്രാര്‍ത്ഥനയും പിന്തുണയും വാഗ്ദാനം ചെയ്യുകയാണെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ വഴി അയച്ച ടെലഗ്രാം സന്ദേശത്തില്‍ പാപ്പാ കുറിച്ചു. ഇരകളായവരുടെ ആത്മശാന്തിയ്ക്കായി പാപ്പ പ്രാര്‍ത്ഥിക്കുകയാണെന്നും മുറിവേറ്റവരുടെ സുഖപ്രാപ്തിക്കായി തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടിൽ കേഴുന്നവർക്ക് സമാശ്വാസവും മൊറോക്കോയ്ക്ക് കരുത്തും ലഭിക്കുന്നതിനായും പ്രാർത്ഥന തുടരുകയാണെന്നും പാപ്പ പറഞ്ഞു.

അതേസമയം ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം 1200 ആയി ഉയർന്നു. റിക്ടെർ സ്കെയിലിൽ 7 രേഖപ്പെടുത്തിയ അതിശക്തമായ ഭൂമികുലുക്കമാണുണ്ടായത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group