കൊച്ചി : അമ്മ വേഷങ്ങളിലൂടെ മലയാളിയുടെ മനസ്സ് കവർന്ന കവിയൂർ പൊന്നമ്മയ്ക്ക് നാട് ഇന്ന് വിട നല്‍കും. രാവിലെ 9 മണി മുതല്‍ 12 മണി വരെ കളമശ്ശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളിലാണ് പൊതുദർശനം.
മോഹന്‍ലാലും മമ്മൂട്ടിയുമടക്കം താരങ്ങള്‍ ആദരമർപ്പിക്കാനെത്തും. ആലുവയിലെ വീട്ടുവളപ്പിലാണ് സംസ്കാരം. എറണാകുളം ലിസി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു അന്ത്യം.
അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം പിടിച്ച അഭിനേത്രിയായിരുന്നു കവിയൂർ പൊന്നമ്മ. നാന്നൂറിലധികം സിനിമകളില്‍ അഭിനയിച്ച ‘മലയാള സിനിമയുടെ അമ്മയായ കവിയൂർ പൊന്നമ്മ കെപിഎസി നാടകങ്ങളിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിയത്. 1962 മുതല്‍ സിനിമയില്‍ സജീവമായി. ശ്രീരാമ പട്ടാഭിഷേകം ആയിരുന്നു ആദ്യ സിനിമ. 1964ല്‍ കുടുംബിനി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. പിന്നീടങ്ങോട്ട് അമ്മ വേഷങ്ങളില്‍ തിളങ്ങി. നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടി. അർബുദ രോഗത്തിന് ചികിത്സയിലിരിക്കെയാണ് 79 വയസില്‍ കൊച്ചിയില്‍ മരണത്തിന് കീഴടങ്ങിയത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m