മൂന്നു കുട്ടികളുടെ അമ്മ വിശുദ്ധപദവിയിലേക്ക്..

വത്തിക്കാൻ :മൂന്നു കുട്ടികളുടെ അമ്മയും 26 വയസ്സുകാരിയായുമായ മരിയ ക്രിസ്റ്റീന സ്റ്റെല്ല മോസല്ലി വിശുദ്ധപദവിയിലേക്ക്. ഫ്രാൻസിസ് മാർപാപ്പാ മോസല്ലിയുടെ വീരോചിത പുണ്യങ്ങളെ അംഗീകരിച്ചുകൊണ്ട് ഡിക്രി പുറപ്പെടുവിച്ചതോടെയാണ് മരിയയുടെ വിശുദ്ധപദ പ്രഖ്യാപനത്തിന് വഴിതെളിഞ്ഞത്.വിശുദ്ധ ജിയന്നയുടെ ജീവിതത്തോട് സാദൃശ്യമുള്ളതായിരുന്നു മരിയയുടെ ജീവിതവും 1969 ഓഗസ്റ്റ് 18ന് മിലനിൽ ജനിച്ച മരിയ ഹൈസ്കൂൾ പഠനത്തിനുശേഷം കന്യാസ്ത്രീ ആകണമെന്നായിരുന്നു ആഗ്രഹം, എന്നാൽ പിന്നീട് കാർലോ എന്ന യുവാവുമായി മരിയ പ്രണയത്തിലാവുകയും രണ്ടുവർഷം നീണ്ടുനിന്ന പ്രണയത്തിനിടയിൽ മരിയയുടെ ഇടതുകാലിൽ ക്യാൻസർ ബാധിക്കുകയും ചെയ്തു.എന്നാൽ പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറാൻ കാർലോ തയ്യാറായില്ല,തുടർന്ന് ഇരുവരും വിവാഹിതരാവുകയും 1991 വിവാഹിതരായ ഇവർക്ക് രണ്ടു കുട്ടികളും ജനിച്ചു.എന്നാൽ മൂന്നാമത്തെ കുട്ടിയെ ഗർഭoധരിച്ച സമയത്ത് മരിയയ്ക്ക് വീണ്ടും ക്യാൻസർ പിടികൂടി. എന്നാൽ ഗർഭഛിദ്രത്തെ കുറിച്ച് ചിന്തിക്കാതെ ഗർഭധാരണവുമായി മുന്നോട്ടു പോകുവാൻ ആണ് മരിയ തീരുമാനിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group