ബ്രാറ്റിസ്ലാവ: ക്ലേശങ്ങൾ അനുഭവിക്കുന്നവരോടുള്ള സഹാനുഭൂതിയാണ് വ്യാകുലമാതാവ് നമ്മെ പഠിപ്പിക്കുന്നതെന്ന് ഓർമ്മിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. സ്ലൊവാക്യയിലെ സാസ്റ്റിൻ പട്ടണത്തിലെ വ്യാകുലമാതാവിന്റെ തീർഥാടനകേന്ദ്രത്തിൽ ഒരു ലക്ഷത്തോളം പേർ പങ്കെടുത്ത വിശുദ്ധ കുർബാനമധ്യേ സംസാരിക്കുകയായിരുന്നു അദ്ദേഹം.യുവജനങ്ങളോടുള്ള പ്രസംഗത്തിൽ, നിർഭയരായി സ്വപ്നം കാണാൻ മാർപാപ്പ ആഹ്വാനം ചെയ്തു. സന്പൂർണസ്നേഹമാണു നമ്മുടെ ലക്ഷ്യം. അതു വെറും വികാരമോ അനുഭൂതിയോ അല്ല, മറിച്ച് വിശ്വസ്തതയും ദാനവും ഉത്തരവാദിത്വവുമാണെന്നും അദ്ദേഹം പറഞ്ഞു.1564 മുതലാണു സാസ്റ്റിനിൽ മാതൃഭക്തി വളർന്നുവന്നത്. സ്ലൊവാക്യയുടെ ദേശീയ മധ്യസ്ഥയാണു വ്യാകുലമാതാവ്. 1927ൽ പതിനൊന്നാം പിയൂസ് മാർപാപ്പയാണു ദേശീയ മധ്യസ്ഥയായി പ്രഖ്യാപിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group