തെരേസയുടെ തിരുനാൾ ദിനം ആരാധന കലണ്ടറിൽ ഉൾപ്പെടുത്താൻ യു‌എസ് മെത്രാൻ സമിതി തീരുമാനിച്ചു ..

വാഷിംഗ്ടൺ ഡിസി :വിശുദ്ധ മദർ തെരേസയുടെ തിരുനാൾ ദിനം അമേരിക്കയിലെ കത്തോലിക്ക സഭ ഉപയോഗിക്കുന്ന ആരാധനക്രമ കലണ്ടറിൽ ഉൾപ്പെടുത്താൻ യുഎസ് മെത്രാൻ സമിതി തീരുമാനിച്ചു.

ബാൾട്ടിമോറിൽ ചേർന്ന വാർഷിക സമ്മേളനത്തിലാണ് മദർ തെരേസ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട സെപ്തംബർ അഞ്ചാം തീയതി വിശുദ്ധ കുർബാനയിൽ സ്മരണ ദിവസമായി ആചരിക്കാൻ മെത്രാൻ സമിതിയിലെ അംഗങ്ങൾ തീരുമാനമെടുത്തത്. 213 അംഗങ്ങൾ ഇതിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ എതിർ വോട്ടുകൾ ഒന്നും ഉണ്ടായില്ല.

‘ഓപ്ഷണൽ മെമ്മോറിയൽ’ എന്ന രീതിയിൽ ആയിരിക്കും തിരുനാൾ ദിവസം ആരാധന കലണ്ടറിൽ ഉൾപ്പെടുത്തുക. വത്തിക്കാന്റെ വിശ്വാസ തിരുസംഘം അംഗീകാരം നൽകിയാൽ മാത്രമേ ഔദ്യോഗികമായി തിരുനാൾ ദിവസം കലണ്ടറിൽ ഉൾപ്പെടുത്താൻ സാധിക്കുകയുള്ളൂ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group