ജോലി നിഷേധിക്കുന്നതിന് മാതൃത്വം കാരണമാകരുത് : ഡൽഹി ഹൈക്കോടതി

സ്ത്രീകൾക്ക് സർക്കാർ ജോലി നിഷേധിക്കുന്നതിന് ഗർഭധാരണം കാരണമാകരുതെന്ന് ഡൽഹി ഹൈക്കോടതി. കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് (പി. ഇ. ടി.) മാറ്റിവയ്ക്കണമെന്ന ഗർഭിണിയുടെ ഹർജി തള്ളിയ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിനെ (ആർ. പി. എഫ്.) ഡൽഹി ഹൈക്കോടതി ശാസിച്ചു.

ആർ. പി. എഫും കേന്ദ്രസർക്കാരും യുവതിയോട് പെരുമാറിയ രീതിയിൽ ജസ്റ്റിസുമാരായ രേഖ പള്ളിയും ഷാലിന്ദർ കൗറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വേദന രേഖപ്പെടുത്തി. യുവതി നൽകിയ ഹർജിയിൽ അഞ്ചു വർഷത്തിനു ശേഷമാണ് ഉത്തരവ്.

“യൂണിയൻ ഓഫ് ഇന്ത്യയും ആർ. പി. എഫും ഗർഭധാരണത്തെ അസുഖമോ, വൈകല്യമോ ആയി കണക്കാക്കുന്നതായി തോന്നുന്നു. മാതൃത്വം ഒരിക്കലും സ്ത്രീകൾക്ക് പൊതു തൊഴിലവസരങ്ങൾ നിഷേധിക്കുന്നതിനുള്ള ഒരു കാരണമാകരുതെന്നാണ് ഞങ്ങളുടെ അഭിപ്രായം“ – കോടതി പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group