സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അമ്മമാർ വരണം : മാർ ജോസ് പുളിക്കൽ

സഭയിലും സമൂഹത്തിലും രാഷ്ട്രീയത്തിലും മുഖ്യധാരയിലേക്ക് അമ്മമാർ കടന്ന് വരണമെന്ന് മാതൃവേദി ഗ്ലോബൽ ഡെലഗേറ്റ് മാർ ജോസ് പുളിക്കൽ.

സെപ്റ്റംബർ 4,5 തിയതികളിലായി കോതമംഗലം രൂപത പാസ്റ്ററൽ സെന്ററായ നെസ്റ്റിൽ നടന്ന സീറോമലബാർ ഗ്ലോബൽ മാതൃവേദി ജനറൽ ബോഡി മീറ്റിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രാർത്ഥിക്കുന്ന അമ്മമാർ മറ്റുള്ളവരിലേക്ക് പ്രകാശം പരത്തുന്നവരായിരി ക്കണമെന്നും ദൈവം തരുന്ന മക്കളെ ഏറ്റവും വിശുദ്ധിയോടെയും കരുതലോടെയും വളർത്തുവാൻ അമ്മമാർക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

20 രൂപതകളിൽ നിന്നായി ഇരുന്നൂറോളം അമ്മമാർ പങ്കെടുത്ത സമ്മേളനത്തിൽ സീറോമലബാർ മാതൃവേദി ഗ്ലോബൽ പ്രസിഡന്റ് ശ്രീമതി ബീന ജോഷി അദ്ധ്യക്ഷത വഹിച്ചു. മാതൃവേദി ഗ്ലോബൽ ഡയറക്ടർ റവ. ഫാ. ഡെന്നി താണിക്കൽ സ്വാഗതവും രാമനാഥപുരം രൂപത ഡയറക്ടർ റവ. ഫാ. ടോമി വചനപ്രതിഷ്ഠയും നടത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group