ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുഃഖം; കേരള ജനതയ്ക്ക് വേണ്ടി പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇരകളായ വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും വിലങ്ങാട്ടിലെയും പ്രാർത്ഥനകൾ അറിയിച്ചു ഫ്രാൻസിസ് മാർപാപ്പ.

ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനയോട് അനുബന്ധിച്ചുള്ള സന്ദേശത്തിലാണ് ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ദുഃഖം പ്രകടിപ്പിച്ചത്. ഇന്ത്യൻ ജനതയോട്, പ്രത്യേകിച്ച് കേരളത്തിലെ ജനത്തോട് തന്റെ അടുപ്പം പ്രകടിപ്പിക്കുകയാണെന്നും ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കു വേണ്ടിയുള്ള തന്റെ പ്രാർത്ഥനയിൽ പങ്കുചേരാൻ എല്ലാവരെയും ക്ഷണിക്കുകയാണെന്നും പാപ്പ പറഞ്ഞു.

പേമാരി മൂലം കനത്ത നാശനഷ്ടമുണ്ടായ, നിരവധി ഉരുൾപൊട്ടലുകൾക്ക് കാരണമായി മനുഷ്യജീവനുകൾ നഷ്ട്ടമായ, നിരവധി പേര്‍ കുടിയൊഴിപ്പിക്കപ്പെട്ട, കേരളത്തിലെ ജനങ്ങളോട് ഞാൻ എൻ്റെ അടുപ്പം പ്രകടിപ്പിക്കുന്നു. വിനാശകരമായ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും ദുരന്തം ബാധിച്ച എല്ലാവര്‍ക്കും വേണ്ടിയുള്ള തന്റെ പ്രാർത്ഥനയിൽ പങ്കുചേരാൻ എല്ലാവരെയും ക്ഷണിക്കുകയാണെന്നും പാപ്പ പറഞ്ഞു. തന്റെ പൊതു സന്ദേശത്തിന്റെ സമാപനത്തിലാണ് പാപ്പ കേരളത്തെ നടുക്കിയ ദുരന്തത്തെ കുറിച്ച് പങ്കുവെച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m