ഐറിഷ് ക്രിസ്മസ് ആഘോഷങ്ങളിലെ പ്രധാന ആകർഷണമായ ‘ചലിക്കുന്ന പുൽക്കൂട്’ സന്ദർശകർക്കായി തുറന്നു. ഇനി ജനുവരി ഏഴ് വരെ ആ കൗതുകക്കാഴ്ചകൾ സന്ദർശകർക്ക് സൗജന്യമായി കാണാം. പ്രദർശനം സൗജന്യമാണെങ്കിലും മുൻകൂർ രജിസ്ട്രേഷൻ നിർബന്ധമാണെന്ന് സംഘാടകർ അറിയിച്ചു. ഐറിഷ് സമയം രാവിലെ 11.00 മുതൽ വൈകിട്ട് 5.30 വരെയായിരിക്കും പ്രദർശനം. ‘ചലിക്കുന്ന പുൽക്കൂട്’ എന്നാണ് പേരെങ്കിലും, പ്രധാന ബൈബിൾ സംഭവങ്ങൾ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുംവിധം ക്രമീകരിച്ചിരിക്കുന്നു എന്നതാണ് ഈ പ്രദർശനത്തിന്റെ സവിശേഷത.
ക്രിസ്മസുമായി ബന്ധിപ്പിച്ച്, ജനങ്ങളിൽ വിശിഷ്യാ, കുട്ടികളിൽ ബൈബിൾ ആഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ ഫാ. ലൂയിസ് കൊഫെ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ‘ദ മൂവിംഗ് ക്രിബ്. മുഖവും കൈകാലുകളും ചലിപ്പിക്കുന്ന ബൈബിൾ കഥാപാത്രങ്ങളുടെ സാന്നിധ്യമാണ് ഈ പേരിന് കാരണം. ദൃശ്യങ്ങളിലെ പക്ഷിമൃഗാദികളും ചലനാത്മകമാണ്. ആദ്യത്തെ പ്രദർശനത്തിൽ, തിരുപ്പിറവി ദൃശ്യവത്ക്കരിക്കുന്ന പുൽക്കൂട് മാത്രമാണ് ഉണ്ടായിരുന്നത്.
സംഘാടകർ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ, ഏതാണ്ട് ഒരു ലക്ഷം പേർ ‘ചലിക്കുന്ന പുൽക്കൂട്’ കാണാനെത്തിയതോടെ പുൽക്കൂടിനൊപ്പം വിവിധ ബൈബിൾ സംഭവങ്ങളും ചലനാത്മകമായി ദൃശ്യവത്ക്കരിച്ചു തുടങ്ങുകയായിരുന്നു. ആദ്യ മാതാപിതാക്കളും നോഹയുടെ പെട്ടകവും ഉണ്ണീശോയെ ദൈവാലയത്തിൽ കാഴ്ചവെക്കുന്നതും ഉൾപ്പെടെയുള്ള രംഗങ്ങൾ പ്രദർശനത്തിന്റെ ആകർഷണമാണ്.
പ്രദർശനത്തിന്റെ 67-ാം പിറന്നാളാണ് ഈ വർഷം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group