ക്രൈസ്തവ വിശ്വാസത്തെയും ബഹുമാനിക ചിഹ്നങ്ങളെയും അവഹേളിക്കുന്ന സിനിമകൾ നിരോധിക്കണം: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ കൾച്ചറൽ ഫോറം

പരിശുദ്ധമായി പരികർമ്മം ചെയ്യപ്പെടേണ്ട കൂദാശകളെയും
ക്രൈസ്തവ വിശ്വാസ ആചാരങ്ങളെയും തിന്മകളുടെ പ്രതിരൂപങ്ങളായി അവഹേളിക്കുന്ന ശൈലിയിലുള്ള സിനിമകളും ഗാന ചിത്രീകരണങ്ങളും സമീപകാലത്ത് മലയാള ചലച്ചിത്രങ്ങളിൽ വർദ്ധിച്ചു വരുന്നതിൽ ഉത്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തി കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ കൾച്ചറൽ ഫോറം.

ക്രൈസ്തവ അവഹേളനങ്ങൾ കുത്തിനിറച്ച ‘ഭീഷ്മ പർവം’ എന്ന ചലച്ചിത്രത്തിനു ശേഷം അതേ അണിയറ പ്രവർത്തകർ നിർമ്മിക്കുന്ന ‘ബോഗയ്ൻ വില്ല’യിലെ പ്രമോഗാനത്തിലൂടെ, ക്രൈസ്തവ പ്രതീകങ്ങൾക്ക് നിഷേധാത്മക പരിവേഷം നൽകി ക്രൈസ്തവ വിശ്വാസത്തിനും ക്രൈസ്തവ സമൂഹത്തിന്റെ അഭിമാനത്തിനും ക്ഷതം വരുത്തുന്നു. ക്രൈസ്തവ പശ്ചാത്തലത്തിൽ കഥാപാത്രങ്ങൾ കൊണ്ടും ബിംബങ്ങൾ കൊണ്ടും സംഭാഷണങ്ങൾ കൊണ്ടും സിനിമയിലൂടെ നിരന്തരം ക്രൈസ്തവരെ അവഹേളിക്കുന്നയാളാണ് ഈ സിനിമയുടെ സംവിധായകൻ നിത്യജീവിതത്തിന്റെ ഭാഗമായി ക്രൈസ്തവർ ചേർത്തുപിടിക്കുന്ന കുരിശും അതിനെ ചുറ്റിപ്പറ്റിയുള്ള പ്രാർത്ഥനകളുമെല്ലാം അവഹേളനപരമായി തികച്ചും പൈശാചികമായ രീതിയിൽ അവതരിപ്പിച്ച്, സെമിത്തേരികളിലും ക്രൈസ്തവവിരുദ്ധ പശ്ചാത്തലങ്ങളിലും ചിത്രീകരിച്ച് ഉന്മാദഭാവത്തിൽ പാടുന്ന ഈ ഗാനം പൊതുസമൂഹത്തിൽ ക്രൈസ്തവ വിശ്വാസത്തെ പരിഹസിക്കുന്നതും മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണ്. അതിനാൽ ഇതിനെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഗ്ലോബൽ സമിതി ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m