‘ചലിക്കുന്ന പുൽക്കൂട്’ സന്ദർശകർക്കായി ഇന്ന് തുറക്കും

ഐറിഷ് ക്രിസ്മസ് ആഘോഷങ്ങളിലെ പ്രധാന ആകർഷണമായ ‘ചലിക്കുന്ന പുൽക്കൂട്’ സന്ദർശകർക്കായി ഇന്ന് (നവം.24) തുറക്കും. ജനുവരി എട്ടുവരെ ഇതു കാണാൻ അവസരം ഉണ്ടായിരിക്കും.

‘സെന്റ് മാർട്ടിൻ അപ്പസ്തോലേറ്റ്’ 1956 മുതൽ ഡബ്ലിനിലെ പാർനൽ സ്‌ക്വയറിൽ ക്രമീകരിക്കുന്ന ‘ചലിക്കുന്ന പുൽക്കൂടി’ന്റെ പ്രദർശനം സൗജന്യമാണെങ്കിലും മുൻകൂർ രജിസ്ട്രേഷൻ നിർബന്ധമാണെന്ന് സംഘാടകർ അറിയിച്ചു. ഐറിഷ് സമയം രാവിലെ 11.00 മുതൽ വൈകിട്ട് 5.30വരെയായിരിക്കും പ്രദർശനം. ‘ചലിക്കുന്ന പുൽക്കൂട്’ എന്നാണ് പേരെങ്കിലും, പ്രധാന ബൈബിൾ സംഭവങ്ങൾ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കും വിധം ക്രമീകരിച്ചിരിക്കുന്നു എന്നതാണ് ഈ പ്രദർശനത്തിന്റെ സവിശേഷത.

ക്രിസ്മസുമായി ബന്ധിപ്പിച്ച്, ജനങ്ങളിൽ വിശിഷ്യാ, കുട്ടികളിൽ ബൈബിൾ ആഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ ഫാ. ലൂയിസ് കൊഫെ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ‘ദ മൂവിംഗ് ക്രിബ്’. മുഖവും കൈകാലുകളും ചലിപ്പിക്കുന്ന ബൈബിൾ കഥാപാത്രങ്ങളുടെ സാന്നിധ്യമാണ് ഈ പേരിന് കാരണം. ദൃശ്യങ്ങളിലെ പക്ഷിമൃഗാദികളും ചലനാത്മകമാണ്. ആദ്യത്തെ പ്രദർശനത്തിൽ, തിരുപ്പിറവി ദൃശ്യവത്ക്കരിക്കുന്ന പുൽക്കൂട് മാത്രമാണ് ഉണ്ടായിരുന്നത്.

സംഘാടകർ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ, ഏതാണ്ട് ഒരു ലക്ഷം പേർ ‘ചലിക്കുന്ന പുൽക്കൂട്’ കാണാനെത്തിയതോടെ പുൽക്കൂടിനൊപ്പം വിവിധ ബൈബിൾ സംഭവങ്ങളും ചലനാത്മകമായി ദൃശ്യവത്ക്കരിച്ചു തുടങ്ങുകയായിരുന്നു. ആദ്യ മാതാപിതാക്കളും നോഹയുടെ പെട്ടകവും ഉണ്ണീശോയെ ദൈവാലയത്തിൽ കാഴ്ചവെക്കുന്നതും ഉൾപ്പെടെയുള്ള രംഗങ്ങൾ പ്രദർശനത്തിന്റെ ആകർഷണമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group