മൊസാംബിക്കിൽ കുട്ടികളെ കൊല്ലുന്നത് തുടർക്കഥയാകുന്നു

ഭീകരവാദ പ്രവർത്തനം രൂക്ഷമാകുന്ന മൊസാംബിക്കിൽ നിന്ന് കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് സേവ് ദി ചിൽഡ്രൻ സംഘടന കഴിഞ്ഞദിവസം പുറത്തുവിട്ടത്. രാജ്യത്തിന്റെ വടക്കുഭാഗത്തുള്ള കാബോഡെൽഗഡോയിൽ 11 വയസ്സിൽ താഴെയുള്ള കുട്ടികളെ ശിരഛേദം ചെയ്ത് കൊല്ലുന്നു എന്നാണ് സംഘടനയുടെ പുതിയ റിപ്പോർട്ട്.
ലോക മനസാക്ഷിയെതന്നെ കണ്ണീരിൽ ആഴ്ത്തുന്നതാണ് പുതിയ വിവരങ്ങൾ. 2017 ആരംഭിച്ച ഇസ്ലാമിക് കലാപത്തെത്തുടർന്ന് 7 0 0, 0 0 0ലധികം ജനങ്ങളാണ് മൊസാംബിക്കിൽ നിന്ന് ഇതുവരെ പാലായനം ചെയിത്തത്. നാലു വർഷമായി രാജ്യത്ത് ഇസ്ലാമിക് സ്റ്റേറ്റ് നടക്കുന്ന ഭീകരവാദ പ്രവർത്തനങ്ങളിൽ ഇതുവരെ 2500 ലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇപ്പോഴും ഭീകരാക്രമണത്തിൽ കുട്ടികളും സ്ത്രീകളും കൊല്ലപ്പെടുന്നത് മൊസാംബിക്കിൽസാധാരണമാണ്.
ഭീകരാക്രമണം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്ത് ഭീകരാക്രമണത്തിന് ഇരകളായവരെ സഹായിക്കാൻ ഫ്രാൻസിസ് മാർപാപ്പാ
12 1 0 0 0 (ഡോളർ ) സംഭാവന നൽകിയിരുന്നു,
തന്റെ സൺഡേ, എയ്ഞ്ചൽസ് പ്രാർത്ഥനയ്ക്ക് ശേഷo ദുരിതമനുഭവിക്കുന്നവർക്കായി ഹസ്വ പ്രാർത്ഥനയും മാർപാപ്പ നടത്തിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group