ജസ്യൂട്ട് വൈദികന്റെ മോചനമാവശ്യപ്പെട്ട് പാർലമെന്റ് പ്രക്ഷുബ്ധമായി

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അന്യായമായി തടങ്കലിൽ വെച്ചിരിക്കുന്ന ജസ്യൂട്ട് വൈദികനായ ഫാദർ സ്റ്റാൻ സ്വാമിയെ മോചിപ്പിക്കണമെന്ന് കേരള കോൺഗ്രസ് എം പി തോമസ് ചാഴികാടൻ പാർലമെന്റിൽ പറഞ്ഞു. അന്യായമായിട്ടാണ് വൈദികനെ ജയിലിലടച്ചത് എന്നും ഇത് പൗരാവകാശ ലംഘനമാണെന്നും ചാഴിക്കൽ കുറ്റപ്പെടുത്തി.
തോമസ് ചാഴികാടൻന്റെ ആവശ്യത്തെ തൃണമൂൽ കോൺഗ്രസ് എംപിമാരും കോൺഗ്രസിലെതന്നെ ഡീൻ കുര്യാക്കോസ് എംപിയും പിന്തുണച്ചു. എന്നാൽ ചാഴികാടൻ എംപിയുടെ നിലപാടിനെ ബിജെപി അംഗമായ നിഷികാന്ത് ദുബെ എംപി എതിർത്തത് പാർലമെന്റിൽ ബഹളത്തിന് കാരണമായി.
കഴിഞ്ഞദിവസം യുകെ മെത്രാൻ സമിതിയും സ്റ്റാൻ സ്വാമിയുടെ മോചനമാവശ്യപ്പെട്ട് കത്തയച്ചിരുന്നു. ഇന്ത്യയിൽനിന്നുള്ള കർദ്ദിനാൾമാരും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയിലും പ്രസ്തുത വിഷയം അവതരിപ്പിച്ചിരുന്നു. എന്നാൽ അനുകൂലമായ തീരുമാനം ഇനിയും ഭരണകൂടം സ്വീകരിച്ചിട്ടില്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group