മുല്ലപ്പെരിയാർ ഡാം ഉടൻ ഡീ കമ്മീഷൻ ചെയ്യണം : കത്തോലിക്ക കോൺഗ്രസ്

കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്ന മുല്ലപ്പെരിയാർ ഡാമിന് സുരക്ഷാ ഭീഷണി നിലനിൽക്കുമ്പോൾ പഴയ ഡാം ഡീകമ്മീഷൻ ചെയ്യാൻ സർക്കാർ സത്വര നടപടികൾ സ്വീകരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്സ് ഗ്ലോബൽ സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഭരണാധികാരികൾ നിസംഗത വെടിയണം. സുർക്കി മിശ്രിതം കൊണ്ട് ഉണ്ടാക്കിയ കർണാടകയില തുംഗഭദ്രാ ഡാമിന്റെ ഷട്ടർ തകർന്ന വാർത്ത കേരളത്തിലെ ഭരണാധികാരികൾക്കുള്ള മുന്നറിയിപ്പാണ്. തുംഗഭദ്രാ ഡാമിനേക്കാൾ പതിറ്റാണ്ടുകൾ പഴക്കമുള്ള മുല്ലപ്പെരിയാർ സുർക്കി ഡാമിന് കോൺക്രീറ്റ് കൊണ്ട് ബലം നൽകി എന്ന വാദം പോലും 40 ലക്ഷം ജനങ്ങളെ വച്ച് ചൂതാട്ടം നടത്തുന്നതിന് തുല്യമാണ്. ജനങ്ങളുടെ ജീവൻ വച്ച് കോടതിയിൽ സമയം പാഴാക്കുന്ന നടപടി സ്വീകരിക്കാതെ തമിഴ്‌നാടിന് ജലവും കേരളത്തിന് സുരക്ഷിതത്വവും ഉറപ്പാക്കുന്ന നടപടി സ്വീകരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണം. അപകടം നടന്നിട്ട് പ്രവർത്തിക്കുന്ന സർക്കാരുകളല്ല, ജനങ്ങളെ അപകടങ്ങളിൽ നിന്ന് രക്ഷിക്കുന്ന സർക്കാരുകളാണ് വേണ്ടത് എന്നും കത്തോലിക്ക കോൺഗ്രസ് പറഞ്ഞു.

പ്രസിഡൻറ് രാജീവ് കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡയറക്ട‌ർ റവ. ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയിൽ, അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ബെന്നി ആൻറണി, ജോർജ്ജ് കോയിക്കൽ, സിജോ ഇലന്തൂർ, സണ്ണി കടൂത്താഴെ, കെ എം മത്തച്ചൻ, ജോയ്‌സ് മേരി ആന്റണി എന്നിവർ സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group