ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ ഡാം ഇന്ന് തുറക്കും.
നിലവിൽ ജലനിരപ്പ് 137.5 അടിയിലെത്തി. 142 അടിയാണ് പരമാവധി സംഭരണ ശേഷി.
ഡാം തുറക്കുന്ന പശ്ചാത്തലത്തിൽ പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തമിഴ്‌നാട് – കേരള വനാതിർത്തി മേഖലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അതിശക്തമായ മഴയാണ് ഉണ്ടായിരുന്നത്. ഇതാണ് ജലനിരപ്പുയരാൻ കാരണം. വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായതിനാലും ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതിനെ തുടർന്നുമാണ് ഷട്ടർ ഉയർത്താൻ തീരുമാനിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായി തുറന്ന് പതിനായിരം ഘനയടി വെള്ളം പുറത്തേക്കൊഴുക്കാനാണ് തീരുമാനം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group