“മുല്ലപ്പെരിയാർ വിഷയം-പ്രത്യേക ഉപവാസ പ്രാർത്ഥനായജ്ഞം നവംബർ 30 ന്…

കട്ടപ്പന: മുല്ലപ്പെരിയാർ അണക്കെട്ടിനെ സംബന്ധിച്ചുള്ള ആശങ്കകൾ ഉയരുന്ന പശ്ചാത്തലത്തിൽ വിവിധ ക്രൈസ്തവ സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത ക്രൈസ്തവ സമിതി യുടെ സഹകരണത്തോടെ എക്ലേഷ്യാ യുണൈറ്റഡ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ 30 ന് ഏകദിന ഉപവാസ പ്രാർത്ഥനാ യജ്ഞം സംഘടിപ്പിക്കുന്നു.

ഇടുക്കി ജില്ലയിലുള്ള മേരികുളം സെന്റ് ജോർജ്ജ് ദൈവാലയത്തിന്റെ പാരിഷ് ഹാളിൽ വച്ചു രാവിലെ 9.30 മുതൽ വൈകുന്നേരം 5.00 വരെയാണ് പ്രാർത്ഥനാദിനം ആചരിക്കുന്നത്. കേരള-തമിഴ്നാട് സർക്കാരുകളുടെയും ഉന്നത ന്യാപീഠത്തിന്റെയും സാങ്കേതിക വിദഗ്ധരുടെയും ഉചിതമായ പഠനത്തിലൂടെയും തീരുമാനത്തിലൂടെയും ജനലക്ഷങ്ങളുടെ ജീവനു ഭീഷണിയായ പ്രശ്നത്തിന് ഒരു ശാശ്വതമായ പരിഹാരം സാധ്യമാക്കുന്നതിനു വേണ്ടി, ക്രൈസ്തവ വിശാസി സമൂഹത്തെ പങ്കെടുപ്പിച്ചുകൊണ്ട് പ്രാർത്ഥനാ യജ്ഞത്തിന് ആഹ്വാനം ചെയ്തതായി ചെയർമാൻ ഫാ. ജോൺസൺ തേക്കടയിൽ, ജനറൽ സെക്രട്ടറി അഡ്വ. സോനു അഗസ്റ്റിൻ എന്നിവർ പറഞ്ഞു. വിവിധ സെഷനുകളിലായി സഭാ മേലദ്ധ്യക്ഷന്മാർ പ്രാർത്ഥനകൾക്ക് നേതൃത്വം നല്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group