ഭീമാ കൊറേഗാവ് കേസ്: ഫാ.സ്റ്റാൻ സ്വാമിയുടെ പേര് ഒഴിവാക്കാൻ അനുവാദം…

മുംബൈ : ഭീമ കൊറേഗാവ് എൽഗർ പരിഷത്ത് കേസിലെ ആരോപണത്തിൽ നിന്ന് ഫാ. സ്റ്റാൻ സ്വാമിയുടെ പേര് നീക്കംചെയ്യുന്നതിന് പ്രത്യേക നടപടികൾ സ്വീകരിക്കാൻ മുംബൈ ഹൈക്കോടതി ജസ്യൂട്ടുകൾക്ക് അനുവാദം നല്കി.

ജസ്റ്റീസ് നിതിന് ജംദാർ, ജസ്റ്റീസ് സാരംഗ് കോട്ട്വാൽ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവിട്ടത്. ഫാ. ഫ്രേസർ മക്കഹാരൻസിന്റെ അപേക്ഷയിലാണ് ഈ ഉത്തരവ്.
കോടതിയുടെ ഉത്തരവോടെ എൻഐഎയുടെ ആരോപണത്തിൽ നിന്ന് ഫാ. സ്റ്റാൻ സ്വാമിയുടെ പേര് ഒഴിവാക്കപ്പെന്നതിനായി പ്രത്യേക തുടർനടപടികൾ ആരംഭിക്കുകയും ചെയ്യും.ഫാ. സ്റ്റാൻസ്വാമി പോലീസ് കസ്റ്റഡിയിലാരിക്കെ ജൂലൈ അഞ്ചിന് മുംബൈ ഹോളിഫാമിലി ഹോസ്പിറ്റലിൽ വച്ചാണ് മരണമടഞ്ഞത്. 2020 ഒക്ടോബർ എട്ടിന് റാഞ്ചിയിൽ വച്ച് നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി മാവോയിസ്റ്റ് ബന്ധം ആരോപിച്ചണ് 84 കാരനായ ഫാ, സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group